Latest News
Loading...

കരാറുകാരനെ സംരക്ഷിക്കാൻ ഗൂഢാലോചന : അഡ്വ. ഷോൺ ജോർജ്

ഈരാറ്റുപേട്ട - വാഗമൺ റോഡ് നിർമ്മാണം ഏറ്റെടുത്തിരുന്ന മുൻ കരാറുകാരായ ഡീൻസ് കൺസ്ട്രക്ഷനെ സംരക്ഷിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായി ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.ഷോൺ ജോർജ് ആരോപിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയ 
 കരാറുകാരനെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബഹുമാനപ്പെട്ട ഹൈകോടതിയെ സമീപിച്ചത്. കോടതിയിൽനിന്നും നടപടി ഭയന്നാണ് ഇപ്പോൾ കരാറുകാരനെ ടെർമിനേറ്റ് ചെയ്ത് പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. എന്നാൽ പഴയ കരാറുകാരന് കോടതിയെ സമീപിക്കാനുള്ള സൗകര്യം ഒരുക്കികൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് റീ ടെൻഡർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.


 അതോടൊപ്പം ഈരാറ്റുപേട്ട മുതൽ തീക്കോയി വരെ യാതൊരു ഗുണനിലവാരവുമില്ലാതെ നിലവിൽ നടത്തിയിട്ടുള്ള ബി.എം. ടാറിങ് പ്രവർത്തി ശരിവെച്ചുകൊണ്ട് ആ പ്രവർത്തികൾ ഒഴിവാക്കികൊണ്ടാണ് പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ പുതിയ നിർമ്മാണത്തിൽ ഈരാറ്റുപേട്ട മുതൽ തീക്കോയി വരെയുള്ള പ്രാദേശത്ത് ബി.എം. ടാറിങ് തൽസ്ഥിതി തുടരുകയും പുതിയ നിർമ്മാണം നടക്കാതിരിക്കുകയും ചെയ്യും.

19.90 കോടി രൂപയുടെ ഭരണാനുമതി ഉണ്ടായിരുന്ന പദ്ധതി നിലവിൽ 13.30 കോടി രൂപയായി ചുരുങ്ങിയത് ഈ കാരണത്തലാണ്, റോഡ് നിർമ്മാണം പൂർണ്ണമായി പൂർത്തിയാകണമെങ്കിൽ കൂടുതൽ തുക ആവശ്യമാണ്. പൂർണ്ണമായും കരാറുകാരനെ സംരക്ഷിച്ചു കൊണ്ട് മുന്നോട്ട് പോയതാണ് റോഡ് നിർമ്മാണം വൈകാൻ കാരണമായത്. തുടർന്നും ഈ നിലപാടുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ നിയമപരമായും രാഷ്ട്രീയപരമായും എതിർക്കുമെന്ന് ഷോൺ ജോർജ് പറഞ്ഞു.
 
കരാറുകാരനെ ടെർമിനേറ്റ് ചെയ്യാൻ കോടതി ഇടപെടൽ വേണ്ടിവന്നു എന്ന് ഇനിയെങ്കിലും അംഗീ കരിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ടെണ്ടറിൽ 13 കോടിയാണ് രേഖപ്പെ ടുത്തിയിരിക്കുന്നത്. ബാക്കി 6 കോടി രൂപ എവിടെപോയെന്ന് ഉത്തരം പറയണം. തീക്കോയി വരെ ബിഎം രീതിയിൽ ചെയ്ത ടാറിംഗ് അംഗീകരിച്ചു എന്നാണ് ഇതിലൂടെ മനസിലാക്കേണ്ടത്. ടാറിംഗ് പൂർത്തായിക്കി ജനങ്ങളുടെ കഷ്ടപ്പാട് തീരട്ടെ എന്ന് കരുതിയാണ് ഇപ്പോൾ ഇടപെടാത്തത്. ആവ ശ്യസമയത്ത് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഷോൺ പറഞ്ഞു.

ടെർമിനേറ്റ് ചെയ്യപ്പെട്ട കരാറുകാരന് ഏതു വിധേനയും പണം കിട്ടണം എന്ന ലക്ഷ്യത്തോടെയാണ് ചിലർ പ്രവർത്തിക്കുന്നത്. കോടതിയിൽ പോകാനും സ്റ്റേ മേടിക്കാനുമുള്ള അവസരം സൃഷ്ടി ച്ചാലും അത് തടയാൻ തന്നാലാവും വിധം ചെയ്യും. നാട് കട്ട് മുടിച്ച് ഇവിടെ നിന്നും കൊണ്ടുപോകാമെന്ന് ആരും വിചാരിക്കേണ്ടെന്നും ഷോൺ ജോർജ്ജ് വ്യക്തമാക്കി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments