Latest News
Loading...

പരിക്കേറ്റവരുടെ പേര് വിവരങ്ങൾ

പിണ്ണാക്കനാട്: ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ പിണ്ണാക്കനാട് ടൗണിന് സമീപം വാൻ ലോറിയിലിടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം പൂവത്തുങ്കൽ ഹബീബ താഹ (43), ഹബീബയുടെ മക്കളായ ജമീല ഹിബിയാത്ത് (24), മുഹ്‌സിൻ താഹ (22), ജമീലയുടെ മക്കളായ സമീഹ (4), സമീൽ (2) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

.പിണ്ണാക്കനാട് ടൗണിന് സമീപം സൂര്യാ ഗ്യാസ് വളവിൽ വെള്ളിയാഴ്ച 11 മണിയോടെയാണ് അപകടമുണ്ടായത്. ഗ്യാസ് കയറ്റി വന്ന മിനി ലോറിയിലാണ് വാൻ ഇടിച്ചത്. അപകടത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. തിടനാട് പോലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേൽനടപടികൽ സ്വീകരിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments