Latest News
Loading...

നോണ്‍ വോവണ്‍ പ്ലാസ്റ്റിക്കിന് നിരോധനമില്ല

സംസ്ഥാനത്തു നോണ്‍ വോവണ്‍ വിഭാഗത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. വസ്ത്രവ്യാപാര ശാലകളിലും മറ്റും ഉപയോഗിക്കുന്ന ക്യാരിബാഗുകളാണ് നോണ്‍ വോവണ്‍ വിഭാഗത്തിലുള്ളത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കിന് സര്‍ക്കാര്‍ പൂര്‍ണനിരോധനം ഏര്‍പ്പെടുത്തിയത്. 


സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൂർണമായി തടഞ്ഞുകൊണ്ട് സംസ്ഥാന സർക്കാർ‍‍‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ അറുപത് ജി എസ് എമ്മിന് മുകളിലുളള നോൺ വൂവൺ ക്യാരി ബാഗുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ അടുത്തയിടെ നിയമഭേദഗതി കൊണ്ടുവന്നു. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന പുനരുപയോഗ സാധ്യതയുളള ക്യാരി ബാഗുകളാണ് അറുപത് ജി എസ് എമ്മിന് മുകളിൽ വരിക.

കേന്ദ്ര പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം സംസ്ഥാനത്തിനു നിരോധനം ഏര്‍പ്പെടുത്താന്‍ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ജസ്റ്റിസ് എന്‍.നഗരേഷിന്റേതാണ് ഉത്തരവ്. നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോ. തിരുമേനിയും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിച്ചാണു കോടതി ഉത്തരവ്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments