Latest News
Loading...

സഹദ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പുതുവത്സരദിനത്തിൽ

അരുവിത്തുറ ദേശത്തിൻ്റെ സമഗ്രമായ പുരോഗതി ലക്ഷ്യം വച്ച് കൊണ്ട് മറ്റ് പ്രദേശങ്ങൾക്ക് മാതൃകയായി മാറിയ സാമുഹിക, ആദ്ധ്യാത്മിക, സാംസ്കാരിക മുന്നേറ്റമായ സഹദായുടെ .രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2023 ജനുവരി ഒന്ന് പുതുവത്സരദിനത്തിൽ രാവിലെ 8.30 ന് വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ നിർവഹിക്കും. പാലാ രൂപത അഭിവന്ദ്യ പിതാവ് ഉദ്ഘാടനം നിർവഹിച്ച  സഹദ നവോഥന പദ്ധതി ഈ പ്രദേശത്തെ ഇളക്കി മറിച്ച കർമ്മ പദ്ധതിയാണ്. കോവിഡാനന്തര ലോകത്തിൻ്റെ പ്രശ്നനങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ട് ആണ് വികാരി ഫാ അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ ഈ പദ്ധതി മുന്നോട്ട് വച്ചത് . 

സ ഹദ ഒന്നാം ഘട്ടത്തിൽ അരുവിത്തുറയും മാർ തോമ്മ നസ്രാണി പാരമ്പര്യവും എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന പരിത്ര പ0ന ശിബരവും അധ്യാപക സംഗമവും ദളിത് ക്രൈസ്തവ കൂട്ടായ്മയും നവോമി സംഗമവും വ്യാപാരി കൂട്ടായ്മയും മുതിർന്നവരുടെ സംഗമവും യുവജന പരിശീലനം, ടീനേജ് കൂട്ടായ്മയും കുഞ്ഞിപൈതങ്ങളുടെ സംഗമവും സമർപ്പിതരുടെ സംഗമവും ജപമാല പ്രാർഥനയും 1501 ജപമാല നൽകിയുള്ള പ്രാർഥനയും ഭവന നിർമാണം, സ്വയംതൊഴിൽ പരിശീലനം, ലോക പ്രശസ്തരെ പരിചയപ്പെടൽ, വനിതാ കൂട്ടായ്മ, സാമൂഹിക പ്രശ്നങ്ങളിലുള്ള ഇടപെടൽ, ഭക്തസംഘടന പ്രതിനിധികളുടെ സംഗമം തുടങ്ങി ഈ വർഷം നടന്ന  എല്ലാ പരിപാടികൾക്കും ഒരു സഹദാ ടച്ച് ഉണ്ടായിരുന്നു. 


.ഒന്നാം ഘട്ട പ്രവർത്തനങ്ങളെല്ലാം രണ്ടാം ഘട്ടത്തിൽ തുടരുകയും അതിലുപരി വൈവിധ്യമാർന്ന കർമ്മ പരിപാടികളാണ് സഹദാ വിഭാവനം ചെയ്യുന്നത്. സഹദായുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച അസി. വികാരിമാരി ഫാ. ആൻ്റണി തോണക്കര , ഫാ. ഡിറ്റോ തോട്ടത്തിൽ, കോളേജ് ബർസാർ ഫാ. ജോർജ് പുല്ലുകാലായിൽ, സ്പിരിച്ചൽ ഫാദർ ഫാ. സെബാസ്റ്റ്യൻ നടുത്തേടം, ജനറൽ കൺവീനർ ഡോ. റെജി വർഗീസ് മേക്കാടൻ, ഡോ. ആൻസി വടക്കേച്ചിറയാത്ത്, ജയ്സൺ കൊട്ടുകാപ്പള്ളിൽ, കൈക്കാരൻമാരായ ജോസഫ് എമ്പ്രയിൽ, ജോസ് മോൻ കണ്ടത്തിൽകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ തുടങ്ങിയവർ രണ്ടാം ഘട്ട പദ്ധതികൾക്കും നേതൃത്വം നൽകും. ഈ പ്രദേശത്തിൻ്റെ നിറ സാന്നിദ്ധ്യവും പ്രശസ്ത സുറിയാനി പണ്ഡിതനുമായിരുന്ന ഫാ. തോമസ് അരയത്തിനാൽ അനുസ്മരണവും ലക്ച്ചർ പരമ്പരയുടെ ഉദ്ഘാടനവും ബ്രഹുത്തായ കർഷക കൂട്ടായ്മയും കുടിയേറ്റ കർഷക പ്രശ്നങ്ങളും വന്യജീവികളുടെ ഉപദ്രവങ്ങളുടെ ചർച്ചയും ഈ പ്രദേശത്ത് നിന്ന് വിവാഹം ചെയ്ത് മറ്റു പ്രദേശങ്ങളിലേക്ക് പോയ വനിതകളുടെ കൂട്ടായ്മയും വിദേശത്തേക്കു പോയവരുമായി ഒത്തുചേർന്നുള്ള വെബിനാറുകൾ രണ്ടാം ഘട്ടത്തിൽ വിഭാവനം ചെയ്തിട്ടുണ്ട് - 

മോൺ സെബാസ്റ്റ്യൻ വേത്താന്നത്ത്, ഫാ.സേവ്യർ കൂടപ്പുഴ, ഫാ. ജയിംസ് പുലിയു റമ്പിൽ, പ്രഫ. ഡോ. പയസ് മലേക്കണ്ടത്തിൽ, ഫാ. ഡോ. ജയിംസ് മംഗലത്ത്, മുൻ ചീഫ് വിപ്പ് പി.സി. ജോർജ്, മുൻ പി.എസ്.സി. അംഗം പ്രഫ. ലോപസ് മാത്യു, വൈസ് ചാൻസിലർ.ഡോ. കെ.സി. സണ്ണി കവളംമാക്കൽ, ഡോ. ടി. സി. തങ്കച്ചൻ, ഡോ. എം.വി. ജോർജ്കുട്ടി, ഡോ. സിബി ജോസഫ്, ഡോ. സണ്ണി കുര്യാക്കോസ്. അനിൽ മാനുവൽ, പഞ്ചഗുസ്തി ലോക ചാംമ്പ്യൻ ജോബി മാത്യു, പ്രശസ്ത സംഗീത സംവിധായകൻ ജെയ്ക് ബിജോയി എന്നിവർ ഒന്നാം ഘട്ട സഹദാ പരിപാടിയിൽ പങ്കാളികളായി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments