Latest News
Loading...

ബി വി എം കോളേജ് എൻ എസ് എസ് ക്യാമ്പ് 26 മുതൽ


ചേർപ്പുങ്കൽ ബി വി എം കോളേജ് നാഷണൽ സർവ്വീസ് സ്‌കീം സപ്തദിന ക്യാമ്പ് 26 മുതൽ ജനുവരി 1 വരെ തീയതികളിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ നടക്കും. 26 ന് വൈകിട്ട് 5 മണിക്ക് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റിൻ തോണിക്കുഴിയുടെ അധ്യക്ഷതയിൽ മാണി സി. കാപ്പൻ എം എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മാർ ആഗസ്തീനോസ് കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തും. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്, പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോർജുകുട്ടി വട്ടോത്ത്, അസോ.പ്രൊഫ. പി എസ് അൻജുഷ വോളണ്ടിയർ സെക്രട്ടറിമാരായ അതുൽകൃഷ്‌ണ, ജീവ റോസ് ജോസ് എന്നിവർ പ്രസംഗിക്കും.  


.
രാമപുരം കോളേജ് കാമ്പസിൽ പച്ചക്കറിത്തോട്ട നിർമ്മാണവും കാമ്പസ് നവീകരണവുമാണ് ക്യാമ്പിൻറെ കായികാദ്ധ്വാനപ്രവർത്തനങ്ങൾ. കെ.ജി. സതീശ് (റിട്ട. എക്സൈസ് ഇൻസ്‌പെക്ടർ), അഡ്വ. ആൽവിൻ ആൻറണി (ഡൽഹി ഹൈക്കോർട്ട്), സിസി സാവിയോ (കർഷക അവാർഡ് ജേതാവ്), ഡോ. ഫിലിപ്പ് ജോൺ (റിട്ട. പ്രിൻസിപ്പൽ, ദേവമാതാ കോളേജ്) എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസെടുക്കും. വസ്ത്രധാരണത്തിൽ സ്ത്രീ-പുരുഷ വ്യത്യാസം ആവശ്യമോ എന്ന വിഷയത്തിന്മേലുള്ള ഡിബേറ്റിൽ മാർ ആഗസ്തീനോസ് കോളേജ് അസോ. പ്രൊഫ. അഭിലാഷ് വി. പാണ്ടിയാങ്കൽ മോഡറേറ്ററായിരിക്കും. കൾച്ചറൽ പ്രോഗ്രാമുകൾ,  കലാ-കായിക മത്സരങ്ങൾ, വ്യക്‌തിത്വ വികസന പ്രോഗ്രാമുകൾ തുടങ്ങിയവയും നടത്തപ്പെടും. ജനുവരി 1 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ബി വി എം കോളേജ് ബർസാർ ഫാ. റോയി മലമാക്കൽ അധ്യക്ഷത വഹിക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത അലക്സ് മുഖ്യാതിഥിയായിരിക്കും. ബി വി എം കോളേജ് ഐ.ക്യ.എ.സി കോഡിനേറ്റർ അസോ. പ്രൊഫ. ജെഫിൻ ജോസ് പ്രസംഗിക്കും.'ലഹരിമുക്ത നാളേക്കായി യുവകേരളം' എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ  പ്രമേയം.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments