Latest News
Loading...

സ്കൂളിനായി എഡ്യുഅപ് എന്ന ആപ്ലിക്കേഷൻ

സ്കൂളിലെ വിദ്യാഭ്യാസ പ്രക്രിയയെ, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ആധുനിക സാങ്കേതിക വിദ്യയിലൂടെ മറ്റേത് ഉന്നതവിദ്യാലയത്തിന്റെയും തലത്തിൽ ആസൂത്രണം ചെയ്യാൻ കഴിയുന്ന എഡ്യുഅപ് എന്ന ആപ്ലിക്കേഷൻ സംസ്ഥാനത്ത് ആദ്യമായി മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിന് ലഭ്യമായി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൂടിയായ ജോബിൻ വയലിൽ ഡയറക്ടറായ ബി ജെൽറ്റ്സ് കമ്പനിയാണ് ഈ ആപ്പിക്കേഷൻ തയ്യാറാക്കിയത്. 

എഡ്യൂ അപ് ന്റെ സംസ്ഥാനതല ഉദ്ഘാടനം കിൻഫ്ര ചെയർമാൻ ജോർജുകട്ടി ആഗസ്തി നിർവ്വഹിച്ചു. ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ കലോത്സവത്തിലെയും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെയും നേട്ടങ്ങളുടെ വിജയദിനവും ഇതോടൊപ്പം ആഘോഷിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പി. അനുപമ, സിസ്റ്റർ ലിൻസ്മേരി, പഞ്ചായത്ത് മെമ്പർ മിനിമോൾ ബിജു, പി.റ്റി. ജെയിംസ് പ്ലാത്തോട്ടം, മഞ്ജു മാധവ്, മനു കര്യാപുരയിടം എന്നിവർ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments