Latest News
Loading...

വയോധിക വാഹനാപകടത്തിൽ മരിച്ച കേസ്സിൽ ഡ്രൈവര്‍ അറസ്റ്റിൽ

വയോധിക കാർ ഇടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാമക്കൽമേട് കൃഷ്ണപുരം ഭാഗത്ത് താഴത്ത് കോന്തിയേടത്ത് വീട്ടിൽ സുരേഷ് ബാബു (47) എന്നയാളെയാണ് പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

സുരേഷ് ബാബു ഓടിച്ചിരുന്ന കാര്‍ ഇന്നലെ രാത്രി ഭരണങ്ങാനം പള്ളിക്ക് സമീപം വച്ച് റോഡ് ക്രോസ് ചെയ്യാൻ ശ്രമിച്ച വയോധികയെ ഇടിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments