Latest News
Loading...

പച്ചക്കറി കൃഷി വിളവെടുപ്പ്

ഗ്രാമീണം മുത്തോലി അഗ്രികള്‍ച്ചര്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പച്ചക്കറി കൃഷി വിളവെടുപ്പ് നടന്നു. കമാന്റോ ഇനത്തില്‍ പെട്ട വെണ്ട വിത്താണ് കൃഷിയ്ക്കായി ഉപയോഗിച്ചത്. മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ് ആദ്യ വില്‍പന സ്വീകരിച്ചു. ഗ്രാമീണം മുത്തോലി പ്രസിഡന്റ് എന്‍കെ ശശികുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവന്‍, പഞ്ചായത്ത് സെക്രട്ടറി, മെമ്പര്‍മാര്‍, ഗ്രാമീണം മുത്തോലി സൊസൈറ്റി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 



നൂതനമായ കൃഷി രീതികളില്‍ കൂടി കാര്‍ഷികോല്‍പാദനം കൂട്ടി, കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ വിപണിയില്‍ നല്ല സ്വീകാര്യത ഉണ്ടാക്കുവാനും അതുവഴി അവര്‍ക്ക് നല്ല വരുമാനത്തിനും കാര്‍ഷിക സംസ്‌കാരത്തെ വരും തലമുറകളിലേക്ക് എത്തിക്കാനും ഗ്രാമീണം മുത്തോലി ലക്ഷ്യമിടുന്നു. ഗ്രാമീണം മുത്തോലിയുടെ നൂതനമായ ആശയങ്ങള്‍ മുഖേന കാര്‍ഷിക അനുബന്ധ തൊഴില്‍ സാധ്യത ഉണ്ടാക്കുവാനും അതില്‍ കൂടി കൃഷിക്കാരുടെ സാമ്പത്തിക ഉന്നമനവും ലക്ഷ്യമെടുന്നുണ്ട്. വെണ്ട കൃഷിക്കായി കുമ്മായവും വിഷരഹിത വളവും ചേര്‍ത്ത് പാകപ്പെടുത്തി ഡ്രോപ്പിഗ് വഴി വെള്ളവും വളവും എത്തിച്ചാണ് കൃഷി.

വീഡിയോ കാണുക

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments