Latest News
Loading...

ബാലസംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസദസ്

ശാസ്ത്രം അറിയാം മനുഷ്യരാവാം എന്ന മുദ്രാവാക്യം ഉയർത്തി 
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ബാലസംഘം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്നേഹസദസ് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.അമ്പരീഷ് വൈക്കം ഉദ്ഘാടനം ചെയ്യ്തു. 


.കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം സുരേഷ്, ബാലസംഘം അക്കാഡമിക് കമ്മിറ്റി കൺവീനർ അബ്‌ദുൾ റസാഖ്,പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ്‌ ശ്രീ. ഡി രാജപ്പൻ, യോഗ അസോസിയേഷൻ ജില്ലാ സെക്രട്ടറി സി കെ ഹരിഹരൻ, വി കെ മോഹനൻ, ബാലസംഘം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് അസ്‌ലം,ഏരിയ ജോയിന്റ് കൺവീനർ മാരായ റ്റി സുഭാഷ്, കെ എൻ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു ബാലസംഘം ഏരിയ പ്രസിഡന്റ്‌ സുമിനമോൾ ഹുസൈൻ ന്റെ അധ്യക്ഷദയിൽ ചേർന്ന യോഗത്തിന് ഏരിയ സെക്രട്ടറി ശ്രീജിത് കെ സോമൻ സ്വാഗതവും ഏരിയ ജോയിന്റ് കൺവീനർ സുഷമ മുരളി നന്ദിയും പറഞ്ഞു

Post a Comment

0 Comments