Latest News
Loading...

അധ്യാപകദിനം ഗുരുസാഗരമായി

: ഹെഡ്മാസ്റ്റേഴ്സ് ഫോറം പാലാ ഉപജില്ല റിട്ടയേർഡ് പ്രഥമാധ്യാപക സംഗമം 'ഗുരുസാഗരം 2022' എന്ന പേരിൽ നടത്തി. നൂറിലധികം റിട്ടയേർഡ് പ്രഥമാധ്യാപകരും നിലവിലുള്ള മുഴുവൻ പ്രഥമാധ്യാപകരും പങ്കെടുത്തു.



. ഭരണങ്ങാനം എസ് എൽ റ്റി എൽ പി സ്കൂളിൽ എ ഇ ഒ ശ്രീകല കെ ബി യുടെ അധ്യക്ഷതയിൽ ഡി ഇ ഒ ജയശ്രീ കെ ഉദ്ഘാടനം ചെയ്തു. ബി പി സി രാജ്കുമാർ കെ അധ്യാപകദിന സന്ദേശം നൽകി.

. മുൻ എ ഇ ഒ മാരായ ജോർജ് ജോസ്, പി പദ്മകുമാർ, ജോസ് വർഗീസ്, പി രവി, മുൻ എച്ച് എം ഫോറം സെക്രട്ടറിമാരായ വി ജെ ജോസ്, ജോയി ജെ കൊച്ചെട്ടൊന്നിൽ, ബാബു തോമസ്, ജോർജ് തോമസ്, ജോൺസൺ കെ സി, മുൻ ഹെഡ്മാസ്റ്റർ മാരായ പി പി സുബ്രഹ്മണ്യൻ നമ്പൂതിരി, അഡ്വ. മേരി പോൾ, കെ ജി സുജാത, ഹെഡ്മാസ്റ്റേഴ്സ് പ്രതിനിധി ടെസി കെ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. 

.എച്ച് എം ഫോറം സെക്രട്ടറി ഷിബുമോൻ ജോർജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സി. ലിൻസി ജെ ചീരാംകുഴി നന്ദിയും പറഞ്ഞു. എച്ച് എം ഫോറം ഗായകസംഘം ആശംസഗാനവും സംഘഗാനവും അവതരിപ്പിച്ചു.


. സുമ ബി നായർ, എ കെ ജോസഫ്, ബേബി തോമസ്, ലീല കെ കെ, സജിമോൻ കെ വി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഏറ്റവും മുതിർന്ന റിട്ടയേർഡ് പ്രഥമാധ്യാപകരായ ഗോപാലകൈമൾ, സി. ജെയിംസ് മരിയ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. 

.മുൻ പ്രഥമാധ്യാപകർക്ക് മെമെന്റോ നൽകി. പാലാ ഉപജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് റിട്ടയേർഡ് പ്രഥമാധ്യാപകരുടെ സംഗമം നടന്നത്.

Post a Comment

0 Comments