Latest News
Loading...

മൂന്നിലവില്‍ വീണ്ടും ഉരുള്‍പൊട്ടിയതായി സംശയം

മൂന്നിലവ് പഞ്ചായത്തിന്റെ കിഴക്കന്‍ വാര്‍ഡുകളില്‍ അതിശക്തമായ മഴ തുടരുന്നു. ഇതേ തുടര്‍ന്ന് താഴ്ഭാഗങ്ങളില്‍ വലിയതോതിലാണ് വെള്ളം എത്തുന്നത്. വാകക്കാട് മേഖലയില്‍ തോട് കരകവിഞ്ഞ് റോഡിലൂടെയാണ് ഒഴുകുന്നത്. മൂന്നിലവ് ടൗണും വെള്ളത്തിലായി. പഞ്ചായത്ത് ഓഫീസും വെള്ളത്തിൽ മുങ്ങി .

പഴുക്കാക്കാനം, വെള്ളറ, മേച്ചാല്‍, വാളകം, എരുമാപ്ര മേഖലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. ഇന്നലെ അനുഭവപ്പെട്ടതിനേക്കാള്‍ ശക്തമായ മഴയാണെന്ന് പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു. വെള്ളറ ഭാഗത്ത് ഇന്നലെ ഉരുള്‍പൊട്ടിയിരുന്നു. 

മൂന്നിലവ് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇത് നന്നാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയില്‍ മഴ വീണ്ടും ശക്തിപ്പെടുകയാണ്.

Post a Comment

0 Comments