Latest News
Loading...

കർഷകദിനം ആഘോഷമാക്കി വേഴാങ്ങാനം സെന്റ്.ജോസഫ്സ് എൽ.പി. സ്കൂൾ

വേഴാങ്ങാനം : ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ മുതിർന്ന കർഷകൻ വി.ഒ.ഔസേപ്പ് വട്ടപ്പലത്തിനെ വേഴാങ്ങാനം സെന്റ് ജോസഫ്സ് എൽ.പി. സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സോയി ബി. മറ്റം അദ്ദേഹത്തെ പൊന്നാട അണിയിച്ചു. 


പഴയകാല കൃഷിയനുഭവങ്ങളും രീതികളും കുട്ടികളുമായി സംവദിക്കുകയും കൃഷിയുടെ മഹത്വത്തെക്കുറിച്ച് വിശദീകരിക്കുകയും, കുട്ടികൾ മികച്ച കർഷകരായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു. പഴയകാല കാർഷിക ഉപകരണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തിയത് കുട്ടികളിൽ ഏറെ കൗതുകമുണർത്തി.

ഭരണങ്ങാനം കൃഷിഭവനുമായി സഹകരിച്ച് ' വീട്ടിലൊരു അടുക്കളത്തോട്ടം' പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കർഷകദിന ക്വിസ് മത്സരവും ശ്രദ്ധേയമായി.





Post a Comment

0 Comments