Latest News
Loading...

കോടാനുകോടികളുടെ അഴിമതിയെന്ന് പിസി ജോര്‍ജ്ജ്

സംസ്ഥാനത്ത് നടന്ന കോടാനുകോടികളുടെ അഴിമതിയുടെ തെളിവുകള്‍ കൈവശമുണ്ടെന്ന് പിസി ജോര്‍ജ്ജ്. മുഖ്യമന്ത്രിയ്ക്കും മകള്‍ക്കും എതിരായാണ് ജോര്‍ജ്ജ് പ്രധാനമായും ആരോപണം ഉന്നയിച്ചത്. ഫാരിസ് അബൂബക്കറും ഈ അഴിമതിയില്‍ പങ്കാളിയാണെന്നും കേരളം ഇപ്പോള്‍ ബരിക്കുന്നത് ഫാരിസ് അബൂബക്കറാണെന്നും പിസി ജോര്‍ജ്ജ് കോട്ടയത്ത് പറഞ്ഞു. 

.ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികള്‍ക്ക് സ്ഥലം അനുവദിക്കുന്നതിലാണ് വലിയ അഴിമതി നടന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ടെക്‌നോ പാര്‍ക്കിന്റെ മൂന്നാംഘട്ട നിര്‍മാണത്തിന്റെ ഭാഗമായി അമേരിക്കന്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ടോറസ് ഡൗണ്‍ ടൗണ്‍ പദ്ധതി വിഭാവനം ചെയതിരുന്നു. ഇതിനായി 19 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്കി. അന്ന് പ്രതിപക്ഷനേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ഇതിനെതിരെ രംഗത്ത് വരികയും വിശദാംശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്. 

.എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി എത്തിയതോടെ പദ്ധതിയ്ക്ക് വീണ്ടും ജീവന്‍ വെച്ചു. വയലും തണ്ണീര്‍ത്തടവുമായിരുന്ന സ്ഥലമാണ് പദ്ധതിയ്ക്കായി നല്കിയിരുന്നത്. ഈ സ്ഥലം 35 ദിവസം കൊണ്ട് സ്ഥലം തരംമാറ്റം ചെയ്ത് നല്കി. ആകെ വിസ്തൃതി 21.98 ഏക്കര്‍ ഭൂമിയായി വര്‍ധിക്കുകയും ചെയ്തു. ഇതില്‍ 10.5 ഏക്കര്‍ തണ്ണീര്‍ത്തടവും കുളവുമാണ്. ഇതില്‍ വലിയ അഴിമതിയാണ് നടന്നത്. കട്ടേച്ച് കള്ളന്‍ മുന്നോട്ട് എന്ന നിലയില്‍ പിണറായി മുന്നോട്ട് പോവുകയാണ്. കേരളത്തില്‍ സാധാരണക്കാരന് 5 സെന്റ് ഭൂമി ഇത്തരത്തില്‍ തരംമാറ്റിയെടുക്കാന്‍ 2 കൊല്ലം കൊണ്ട് പോലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യവസായസംരംഭകന് പോലും അത് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



.അമേരിക്കയില്‍ നിന്നെത്തിയ ടോറസ് കമ്പനിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഫാരിസ് അബൂബക്കറാണ്. ഫാരിസിന്റെ ഭരണമാണ കേരളത്തില്‍ നടക്കുന്നത്. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ടുകള്‍ പരിശോധിക്കണം. ഈ കമ്പനിയുടെ മറവിലുള്ള കമ്പനികളാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. 3 പേപ്പര്‍ ബിനാമി കമ്പനികളുടെ മറവിലാണ് ഇതെല്ലാം. വിന്റര്‍ ഫെല്‍ എന്ന കമ്പനി 1000 കോടിയലധികം രൂപ വായ്പയായി കൈപ്പറ്റിയിട്ടുണ്ട് . എവിടുന്ന് ബാങ്ക് വായ്പ എങ്ങനെ ലഭ്യമായെന്ന് പരിശോധിക്കപ്പെടണം. 


.ഈ കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്ക് ആരോപണവിധേരുമായി എന്താണ് ബന്ധമെന്ന് കണ്ടെത്തണം. ഇതില് വിശദമായ അന്വേഷണം വേണം. വിന്റര്‍ഫെല്‍ കമ്പനിയുടെ 51 ശതമാനം ഷെയറും ടോറസ് 2 കമ്പനിയുടെ കൈവശമാണ്. ഇത് മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ലോകം മുഴുവന്‍ അവിടെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കമ്പനികള്‍ ബിനാമി കമ്പനികളാണെന്നും എക്‌സാലോജിക്കിന്റെ അക്കൗണ്ടുകള്‍ ഇഡി പരിശോധിക്കണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. 

പി.സി. ജോർജ് പത്രസമ്മേളനം : https://fb.watch/f8fQY9geFa/

 ആസ്ഥാനമായ കമ്പനിയ്ക്ക് വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍മാണത്തിന് 12 ഏക്കല്‍ നല്കി. ടെക്‌നോപാര്‍ക്ക് സിഇഒ ഋഷികേശ് നായരാണ് അതിന് നേതൃത്വം നല്കിയത്. ഇന്നദ്ദേഹം ചെന്നൈ ആസ്ഥാനമായ ഇതേ കമ്പിനിയുടെ സിഇഒ ആയി പ്രവര്‍ത്തിിക്കുകയാണ്. കിഫ്ബി മസാല ബോണ്ടിലും വലിയ അഴിമതികല്‍ നടന്നതായി പിസി ജോര്‍ജ്ജ് പറഞ്ഞു.




Post a Comment

0 Comments