Latest News
Loading...

വാര്യാനിക്കാട്ടും ചോലത്തടത്തും പുതിയ റേഷൻ കടകൾ അനുവദിച്ചു


ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ തിടനാട് ഗ്രാമപഞ്ചായത്തിലെ വാര്യാനിക്കാട്ടും, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ചോലത്തടത്തും പുതിയ റേഷൻ കടകൾ അനുവദിച്ചതായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

.പ്രസ്തുത പ്രദേശങ്ങളിൽ റേഷൻ കടകൾ നിലവിൽ ഇല്ലാതിരുന്നതിനാൽ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ജനങ്ങൾ റേഷൻ സാധനങ്ങൾ വാങ്ങിയിരുന്നത്. 

.ഈ രണ്ടു സ്ഥലങ്ങളിലും പുതിയ റേഷൻ കടകൾ അനുവദിച്ച് ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് സൗകര്യപ്രദമായും പ്രയോജനപ്രദമായും ലഭ്യമാക്കണമെന്ന് അഭ്യർത്ഥിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിലിന് നിവേദനം നൽകിയതിനെ തുടർന്നാണ് റേഷൻ കടകൾക്ക് അനുമതി ലഭിച്ചത് എന്ന് എംഎൽഎ അറിയിച്ചു.


.തുടർ നടപടികൾ സ്വീകരിച്ച് പരമാവധി റേഷൻ കടകൾ സ്ഥലങ്ങളിൽ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ നിലയിൽ പരമാവധി വേഗത്തിൽ ആരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

.




Post a Comment

0 Comments