Latest News
Loading...

N.D.R.F മൂന്നിലവിലെത്തി

ദേശീയ ദുരന്തനിവാരണ സേന മൂന്നിലവ് ചെക്ക് ഡാമിൽ സന്ദർശനം നടത്തി.  എൻ ടി ആർ എഫിന്റെ ആറംഗ സംഘമാണ് മൂന്നിലവിൽ എത്തിയത്. വെള്ളപ്പൊക്ക സാഹചര്യത്തിൽ ചെക്ക് ഡാമിൽ അവശേഷിച്ചിരിക്കുന്ന ഷട്ടറുകൾ മാറ്റുന്നതിനായാണ് സംഘം എത്തിയത്.

 എന്നാൽ കനത്ത വെള്ളമൊഴുക്കിനെ തുടർന്ന് ഷട്ടറുകൾ മാറ്റാനായില്ല. ആകെ നാല് ഷട്ടറുകളാണ് മൂന്നു നിലവിലെ ചെക്ക് ഡാമിൽ ഉള്ളത്. ഇതിൽ രണ്ടെണ്ണം നേരത്തെ മാറ്റിയിരുന്നു. മീനച്ചിൽ എൽ ആർ തഹസിൽദാർ സുനിൽകുമാർ , മൂന്നിലവ് വില്ലേജ് ഓഫീസർ റിയാസ്, പഞ്ചായത്ത് പ്രസിഡൻറ് ജോഷി ജോഷ്വാ  എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Post a Comment

0 Comments