Latest News
Loading...

സ്വാതന്ത്ര്യഹർഷം ആഘോഷങ്ങൾ വർണ്ണാഭമായി.

ഈ രാറ്റുപേട്ട മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമ്യത മഹോൽസവം ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യഹർഷം എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ വിവിധ പരിപാടികൾ അരങ്ങേറി. സ്കൂൾ തയ്യാറാക്കിയ പടുകൂറ്റൻ ദേശീയ പതാകയുടെ മുമ്പിൽ കുങ്കുമം, വെള്ള, പച്ച നിറങ്ങളിൽ അശോക ചക്രം പിടിച്ചു കൊണ്ട് കുട്ടികൾ അണിനിരന്ന് നടത്തിയ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി.




വിദ്യാർത്ഥി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നക്വിസ് മൽസരം, പതാക നിർമ്മാണം, പ്രഛന്ന വേഷം, ഫ്രീഡം വാൾ സജ്ജമാക്കൽ, ദേശഭക്തി ഗാനം, സ്ക്വിറ്റ് ,മൈം, പ്രസംഗം, ചിത്ര പ്രദർശനം, തുടങ്ങിയ ദേശസ്നേഹ പരിപാടികളിൽ വിദ്യാർത്ഥികളും , അദ്ധ്യാപകനദ്ധ്യാപകരും ആവേശപൂർവ്വം പങ്കാളികളായി. പരിപാടികൾക്ക് ഹെഡ് മിസ്ട്രസ് ലീന എം പി. പ്രിൻസിപ്പാൽ ഫൗസിയാ ബീവി കെ എം , സ്റ്റാഫ് സെക്രട്ടറി സുമി . കെ എം , പ്രോഗ്രാം കമ്മിറ്റി കൺവീനർ റസിയാ അൻസാർ , അമ്പിളി ഗോപൻ , ക്ലബ്ബ് കൺവീനർമാർ ,വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ നേത്യത്വം നൽകി.





Post a Comment

0 Comments