Latest News
Loading...

മേലെടുക്കം റൂട്ടിൽ മണ്ണിടിച്ചിൽ ഭീഷണി

തിക്കോയി മേലടുക്കം റൂട്ടിൽ മണ്ണിടിഞ്ഞ് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. വൈദ്യുത പോസ്റ്റുകളും, റബർ മരങ്ങളും ഇവിടെ കടപുഴകി. എത് സമയത്തും റോഡിലേക്ക് വീഴാൻ പാകത്തിൽ മണ്ണിടിഞ്ഞിരിക്കുകയാണ്.

മേലടുക്കം റൂട്ടിൽ ചാമപ്പായ്റക്ക് സമീപമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിലേക്ക് വീണ മണ്ണം മരങ്ങളും ഇന്നലെ ആണ് നീക്കിയത്. ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു.

 50 മീറ്ററോളം നീളത്തിലാണ് മണ്ണിടിഞ്ഞത്. ഇതിൽ പകുതിയോളം ഭാഗത്തെ മണ്ണാണ് റോഡിലേക്ക് വീണത്. ബാക്കി മണ്ണ് എപ്പോൾ വേണമെങ്കിലും റോഡിലേക്ക് വീഴാവുന്ന സ്ഥിതിയിലാണ്. മണ്ണടിച്ചിലുണ്ടായ റോഡിന് താഴെ വീടുകളും ഉണ്ട്. തീക്കോയി എസ്റ്റേറ്റ് വക ഭൂമിയിൽ നിന്നാണ് മണ്ണിടിഞ്ഞത്.

Post a Comment

0 Comments