Latest News
Loading...

കർഷകദിനം ഉത്സവമാക്കി അരുവിത്തുറ സെൻ്റ് മേരീസ്

അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ അരുവിത്തുറയിൽ ചിങ്ങം 1 കർഷക ദിനത്തിൽ വിവിധ കാർഷിക ഉല്പന്നങ്ങളുടേയും കാർഷിക ഉപകരണങ്ങളുടേയും പ്രദർശനം ഏറെ ശ്രദ്ധേയമായി. മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് പ്രദർശനം ഉദ്ഘാടനം ചെയതു. 


നമ്മുടെ നാട്ടിൽ അന്യമായിക്കൊണ്ടിരിക്കുന്ന പല കാർഷികവിഭവങ്ങളും, ഉപകരണങ്ങളും ഇവിടെ പ്രദർശിപ്പിയ്ക്കപ്പെട്ടു. കുട്ടികൾക്ക് ഇത് ഒരു പുതിയ അനുഭവമായിരുന്നു. ഒപ്പം സകൂൾ വളപ്പിലുള്ള കാർഷികവിഭവങ്ങളുടെ വിളവെടുപ്പും നടന്നു.





Post a Comment

0 Comments