തിടനാട് : ജില്ലാ ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു ) പൂഞ്ഞാർ ഏരിയ സമ്മേളനം നടന്നു. അസോസിയേഷന്റെ ഏരിയ പ്രസിഡന്റ് ടി മുരളി പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. കെപി സുഗണൻ നഗറിൽ (തിടനാട് എൻഎസ്എസ് ഓഡിറ്റോറിയത്തിൽ) നടന്ന പ്രതിനിധി സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സക്കറിയ ഉദ്‌ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റി അംഗം പിഎസ് ശശി അനുശോചന പ്രമേയവും, വികെ മോഹനൻ രക്തസാക്ഷി പ്രമേയവും,
ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ജോയി ജോർജ്, അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി എസ് സുരേന്ദ്രൻ, സിഐടിയു ഏരിയ കമ്മിറ്റി അംഗങ്ങളായ സിഎം സിറിയക്ക്, അനൂപ് കെ കുമാർ, ടിഎസ് സിജു, ടി എസ് സ്നേഹധനൻ, ടി ആർ ശിവദാസ്, റെജി ജേക്കബ്, എംജി ബാബു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ - പ്രസിഡന്റ് : ടി മുരളി, വൈസ് പ്രസിഡന്റ് : പിഎസ് ശശി, അനൂപ് കെ കുമാർ, സെക്രട്ടറി : കുര്യാക്കോസ് ജോസഫ്, ജോയിന്റ് സെക്രട്ടറി : ടിഎസ് സിജു, എംജി ബാബു, ട്രെഷറർ : സി എം സിറിയക്ക്
0 Comments