വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി സ്ഥാപക ദിനം പതാക ദിനമായി ആഘോഷിച്ചു. കോട്ടയം ജില്ലാ സമിതി യുടെ ആഭിമുഖ്യത്തില്‍ മീനച്ചില്‍ താലൂക് പാലാ R V പാര്‍ക്കില്‍ പതാക ഉയര്‍ത്തി.
.ജില്ലാ പ്രസിഡന്റ് ബിനു പുള്ളുവേലിക്കല്‍ അധ്യക്ഷത വഹിച്ചു. സംഘടനാ സന്ദേശം നല്‍കി കൊണ്ട് സംസ്ഥാന കൗണ്‍സിലര്‍ രാജേഷ്മണി സംസാരിച്ചു. മുതിര്‍ന്ന മഹിളാ പ്രവര്‍ത്തകയായ സരസമ്മ കൃഷ്ണനെ യോഗം ആദരിച്ചു. യോഗത്തിന് സ്വാഗതം ആശംസിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി വിനോദ് നരിമറ്റം സംസാരിച്ചു.
.
0 Comments