Latest News
Loading...

"ശാസ്ത്രം വീണ്ടും പഠിക്കാം" പദ്ധതിക്ക് നാളെ തുടക്കം


മണിയംകുന്ന്: അന്താരാഷ്ട്ര അടിസ്ഥാന ശാസ്ത്രവർഷം പ്രമാണിച്ച് മണിയംകുന്ന് സെന്റ് ജോസഫ്സ് യു.പി സ്കൂൾ സയൻസ് ക്ലബ് "പ്രോമോ" നടത്തുന്ന "വീൽ ടു വെബ്" അഥവാ " ശാസ്ത്രം വീണ്ടും പഠിക്കാം" പദ്ധതിക്ക് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സ്കൂൾ അങ്കണത്തിൽ തുടക്കമാവുന്നു.M.G University vice chancellor Dr.Sabu Thomas,Sreenivasa Ramanuja institute for basic science Director in charge Dr.C.Arunan എന്നിവരുടെ online സാന്നിദ്ധ്യത്തിൽ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തിലെ science faculty അംഗമായ Dr .Vineesh V.T ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ റവ ഫാദർ ജോർജ് തെരുവിൽ , പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലിസമ്മ സണ്ണി, വാർഡ് മെമ്പർ ഉഷാകുമാരി,ബി പി ഒ സതീഷ് ജോസഫ് എ ഇ ഒ ഷംല ബീവി കുടുംബശ്രീ ചെയർപേഴ്സൺ ജെസ്സി അഗസ്റ്റിൻ, എ ഡി സ് സുമ ബാബു, അംഗനവാടി അധ്യാപകർ, ഇടവക ട്രസ്റ്റിമാർ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ
തുടങ്ങിയവർ പങ്കെടുക്കും.

  ശാസ്ത്രം അതിവേഗം പുരോഗമിക്കുമ്പോഴും മാനവ സമൂഹം പലവിധ വെല്ലുവിളികൾ നേരിടേണ്ടി വരുന്ന പശ്ചാത്തലത്തിലാണ് സുസ്ഥിര വികാസം ലക്ഷ്യം വെച്ച് ഐക്യരാഷ്ട്ര സഭ അടിസ്ഥാനശാസ്ത്ര വർഷം ആചരിക്കുന്നത്. ശാസ്ത്രത്തെയും ശാസ്ത്രീയരീതിയെയും മുറുകെ പിടിച്ചു കൊണ്ടു മാത്രമേ നമുക്ക് മുന്നേറാനാവൂ എന്ന ചിന്തയാണ് വർഷാചരണത്തിന്റെ കാതൽ. പെരുകുന്ന പകർച്ചവ്യാധികളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ശാസ്ത്രബോധത്തിന്റെ കുറവു മൂലമാണ് സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ നാം ശാസ്ത്രം വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു. ഇതിനാവശ്യമായ പ്രവർത്തനങ്ങളാണ് Probers Mount അഥവാ Promo ആ സൂത്രണം ചെയ്തിട്ടുള്ളത്.

 വർണ ശബളമായ ശാസ്ത്ര സായാഹ്നം ഒരുക്കിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. Promo കുട്ടികൾ അവതരിപ്പിക്കുന്ന ആകർഷകമായ ശാസ്ത്ര പരീക്ഷണങ്ങൾക്കൊപ്പം മുഴുവൻ കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുന്ന മാസ്സ് പരീക്ഷണവും അരങ്ങേറുന്നതാണ്. ഒരു വർഷക്കാലം നീണ്ടു നില്ക്കുന്ന ശാസ്ത്ര പ്രവർത്തനങ്ങളാണ്"wheel to web" ആസൂത്രണം ചെയ്തിട്ടുള്ളത് എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് Sr. Soumya , സയൻസ് ക്ലബ് കോഡിനേറ്റർ ജിഷാമോൾ കെ, പി ടി എ പ്രസിഡന്റ് ജോയ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

Post a Comment

0 Comments