Latest News
Loading...

വാവുബലിതർപ്പണ ചടങ്ങുകൾക്കായി വിപുലമായ ക്രമീകരങ്ങൾ

പൂഞ്ഞാർ: മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവുബലിതർപ്പണ ചടങ്ങുകൾക്കായി വിപുലമായ ക്രമീകരങ്ങൾ തയ്യാറായി. 

പൂഞ്ഞാർ ബാബു നാരായണൻ തന്ത്രികൾ, ക്ഷേത്രം മേൽശാന്തി അജേഷ് പൂഞ്ഞാർ, ഗോകുലം തങ്കച്ചൻ ശാന്തി, ഷിജോ ശാന്തി വാഴപ്പള്ളിൽ, പുലിയന്നൂർ ബിജു ശർമ്മ എന്നിവർ ബലിതർപ്പണ ചടങ്ങുകൾക്കും, തില ഹോമം, പിതൃ നമസ്‌കാര ചടങ്ങുകൾ എന്നീ കർമ്മങ്ങൾക്കും ക്ഷേത്ര ചടങ്ങുകൾക്കും നേതൃത്വം നൽകും. വാവുബലിതർപ്പണ ചടങ്ങിനു പുറമേ തിലഹോമവും പിതൃനമസ്‌കാര ചടങ്ങുകളും ഒരുമിച്ച് നടത്തപ്പെടുന്നു. 

വ്യാഴാഴ്ച 5.30 ന് ബലിതർപ്പണം ആരംഭിക്കും.  വാവ് ബലി നാളിൽ ക്ഷേത്രത്തിലെത്തിച്ചേരുന്ന എല്ലാ ഭക്തജനങ്ങൾക്കും പ്രഭാത ഭക്ഷണം നൽകും. ചുറ്റമ്പലത്തിനായുള്ള കൃഷ്ണശിലാസമർപ്പണം നടത്തുവാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾക്ക് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൗണ്ടറിൽ സൗകര്യമൊരുക്കിയിട്ടുള്ളതായും ക്ഷേത്ര യോഗം ഭാരവാഹികൾ അറിയിച്ചു.





Post a Comment

0 Comments