Latest News
Loading...

എസ് എസ് എഫ് സാഹിത്യോത്സവ് സമാപിച്ചു

ഈരാറ്റുപേട്ട: എസ് എസ് എഫ് ഈരാറ്റുപേട്ട സെക്ടർ സാഹിത്യോത്സവ് സഈദിയ്യ മദ്‌റസയിൽ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌ കെഎം മുഹമ്മദ്‌ ഉൽഘാടനം ചെയ്‌തു.


വിദ്യാർഥികളിലെ നൈസർഗിക വാസനകൾ കണ്ടെത്തി  ധാർമികതയെ  പരിപോഷിപ്പിക്കുകയും,അനീതിക്കെതിരെ പോരാടുകയും  ചെയ്യാനുള്ള മാധ്യമമായി കലയെ ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്‌ ഷാജഹാൻ സഖാഫിഅധ്യക്ഷത വഹിച്ചു.വിവിധ യൂണിറ്റുകളിൽ നിന്ന് നൂറിൽ പരം മത്സരാർത്ഥികൾ സംബന്ധിച്ചു.

Post a Comment

0 Comments