Latest News
Loading...

കല്ലേക്കുളത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം

പൂഞ്ഞാര്‍ കല്ലേക്കുളത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. കല്ലേക്കുളം പാറമട വെയ്റ്റിംഗ് ഷെഡില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ബിയര്‍ കുപ്പികള്‍ പൊട്ടിച്ചിട്ടു. കുപ്പി ചില്ലുകള്‍ നിരന്ന് കിടക്കുന്നതിനാല്‍ വെയിറ്റിംഗ് ഷെഡിലേക്ക് ആളുകള്‍ക്ക് കയറാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.

രാത്രി കാലങ്ങളില്‍ പലരും ഇവിടെ മദ്യപാനത്തിനും മറ്റുമായി തമ്പടിക്കാറുണ്ടെന്നാണ് സമീപവാസികളില്‍ നിന്ന് ലഭിക്കുന്ന വിവരം. പരിമിത എണ്ണം യാത്രക്കാര്‍ക്ക് മാത്രം കയറി നില്‍ക്കാന്‍ സൗകര്യമെ പാറമട വെയ്റ്റിംഗ് ഷെഡിലുള്ളു. ബസ് യാത്രികര്‍ക്കടക്കം മഴ നനയാതെ കയറി നില്‍ക്കാന്‍ മറ്റിടവുമില്ല. 


അതിനിടയിലാണ് സാമൂഹ്യ വിരുദ്ധര്‍ ബിയര്‍ കുപ്പിയും തല്ലി പൊട്ടിച്ചിട്ടിരിക്കുന്നത്. ഇരിപ്പടത്തിലും, തറയിലും പുറത്തുമെല്ലാം ബിയര്‍ കുപ്പികള്‍ പൊട്ടിച്ചിതറി കിടക്കുകയാണ്. ഇത് വഴി പൊലിസ് നൈറ്റ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




Post a Comment

0 Comments