Latest News
Loading...

മൂന്നിലവ് ടൗണിൽ എട്ട് അടിയോളം വെള്ളമുയർന്നു.


ശക്തമായ മഴയെത്തുടർന്ന് മൂന്നിലവ് വാളകം കവനശേരി ഭാഗത്ത് ഉരുൾപൊട്ടി. കല്ലുകൾ വീണ് മേച്ചാൽ വാളകം റോഡിൽ ഗതാഗതം മുടങ്ങി. മൂന്നിലവ് മേലുകാവ് തലനാട് പഞ്ചായത്തുകളിൽ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. വാളകം പോട്ടൻപരകല്ല്, കവനശേരി എന്നീ ഭാഗങ്ങളിൽ വലിയ കല്ലുകൾ വീണ് ഗതാഗതതടസമുണ്ടായി.

 പ്രദേശത്ത് മരങ്ങളും വൈദ്യുതി തൂണുകളും ഒടിഞ്ഞ് വൈദ്യുതി വൈദ്യുതി ബന്ധം തടസപ്പെട്ടു. മൂന്നിലവ് ടൗണിൽ എട്ട് അടിയോളം വെള്ളമുയർന്നു. മൂന്നിലവ് പഞ്ചായത്തോഫിസിലും റേഷൻകട, മാവേലിസ്റ്റോർ എന്നിവടങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. വാകക്കാട് രണ്ടാറ്റുമുന്നി പാലം വെള്ളത്തിലായി വാകക്കാട് ഇടമറുക് റോഡിൽ ഗതാഗതം മുടങ്ങി. ഈരാറ്റുപേട്ട അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. രാത്രി വൈകിയും മഴ തുടരുന്നുണ്ട്. 

അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ജില്ലാ കളക്ടർ, പാലാ ആർ.ഡി.ഒ, മീനച്ചിൽ തഹസീൽദാർ, റവന്യൂ, അഗ്‌നിരക്ഷാസേന പോലീസ് എന്നിവർക്കു മാണി സി. കാപ്പൻ നിർദ്ദേശം നൽകി. മിനി സിവിൽ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരഭിച്ചു. അത്യാവശ്യഘട്ടങ്ങളിൽ 04822212325 എന്ന കൺട്രോൾ റൂം നമ്പരിൽ ബന്ധപ്പെടാവുന്നതാണെന്നും എം.എൽ.എ. അറിയിച്ചു.

Post a Comment

0 Comments