Latest News
Loading...

കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ ജനറൽ ബോഡി

പാലാ : കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ പാലാ ഡിവിഷൻ ജനറൽ ബോഡി പാലാ മീനച്ചിൽ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ ചേർന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സ. മനോജ്‌ കെ. ജനറൽ ബോഡി ഉൽഘാടനം ചെയ്തു. സ. സി എൻ സോമൻ, സ. കെ കെ ബിനോയി അനുസ്മരണവും നടത്തപ്പെട്ടു. എം ബി ബി എസ്, പ്ലസ് ടു, എസ് എസ് എൽ സി, പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.


സർവ്വിസിൽ നിന്നും വിരമിച്ച മുൻ ഡിവിഷൻ പ്രസിഡന്റ്‌ സ. സന്തോഷ്‌ ടി എസ് നെ യോഗത്തിൽ ആദരിച്ചു. ഡിവിഷൻ പ്രസിഡന്റ്‌ സ. കെ ആർ ബിജു അധ്യക്ഷനായിരുന്നു. ഡിവിഷൻ സെക്രട്ടറി സ. ബോബി തോമസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. 



മുൻ സംസ്ഥാന ഭാരവാഹികളായ സ. പി എൻ പ്രദീപ്, സി ആർ അജിത്കുമാർ, മുൻ ഡിവിഷൻ ഭാരവാഹികളായ ബിജുമോൻ വി ആർ, സന്തോഷ്‌ ടി എസ്, അനുമോദനം ഏറ്റുവാങ്ങിയ കുട്ടികളെ പ്രതിനിധീകരിച്ച് ദേവിക ജയപാൽ എന്നിവർ സംസാരിച്ചു. ഡിവിഷൻ ട്രഷറർ സെബാസ്റ്റ്യൻ മൈക്കിൾ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം പ്രദീഷ് സി പി കൃതജ്ഞതയും പറഞ്ഞു.



Post a Comment

0 Comments