Latest News
Loading...

പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ പിടിയില്‍


മേലുകാവ് ഇരുമാപ്ര ഭാഗത്ത് പാറശ്ശേരിൽ സാജന്‍ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തല്ലി തകർക്കുകയും തീ വെക്കുകയും ചെയ്ത കേസിലെ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ആളെ മേലുകാവ് പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി കുമാരമംഗലം വെങ്ങല്ലൂർ പുത്തൻവീട്ടിൽ ഇസ്മയിൽ മകൻ അജ്മൽ(29),  എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

സംഭവത്തിന് ശേഷം പ്രതികളെ  ഒളിവിൽ കഴിയാന്‍ സഹായിച്ചത് അജ്മല്‍ ആയിരുന്നു .ഈ കേസിലെ പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്സൽ,സജി, രാജു എന്നിവരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. 

അജ്മലിന് തൊടുപുഴ , ഈരാറ്റുപേട്ട എന്നീ സ്റ്റേഷനുകളിലായി അടിപിടിക്കേസും കഞ്ചാവ് കേസുകളും നിലവിലുണ്ട്. പാലാ ഡി വൈ എസ് പി ഗിരീഷ് പി സാരഥി, എസ് എച്ച് ഓ രഞ്ചിത്ത് കെ വിശ്വനാഥ്, എസ്സ്. ഐ. മാരായ അജിത്ത്, ദേവനാഥൻ  സി.പി.ഓ മാരായ ശ്യം, ശരത്ത്, നിതാന്ത്,ജോബി,വരുൺ,ബിജോയി  എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments