Latest News
Loading...

സഭാദിനാചരണവും സമുദായ സമ്മേളനവും അരുവിത്തുറയിൽ


 അരുവിത്തുറ: കർമ്മനിരതമായ 104 വർഷങ്ങൾ പൂർത്തിയാക്കുന്ന സമുദായ സംഘടനയായ  കത്തോലിക്കാ കോൺഗ്രസിന്റെ പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർ സഭാ ദിനാചരണവും, സമുദായ സമ്മേളനവും ജൂലൈ 3 സെന്റ് തോമസ് ദിനത്തിൽ അരുവിത്തറ സെന്റ് ജോർജ് ഫൊറോന പാരിഷ് ഹാളിൽ നടത്തുന്നു. വിശുദ്ധ തോമാശ്ലീഹായുടെ 1950 ആം രക്തസാക്ഷിത്വ വാർഷികം ആചരിക്കുന്ന ഈ വർഷം സഭയും സമൂഹവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വലുതാണ്  ഈ സാഹചര്യത്തിലാണ് സീറോ മലബാർ സഭ ദിനാചരണവും സമുദായ സമ്മേളനവും നടത്തുന്നുത്. 


ഇതോടൊപ്പംഗ്ലോബൽ ഭാരവാഹികളുടെ സന്ദർശനവും, യൂത്ത് കൗൺസിൽ ഉൽഘാടനവും അന്നേ ദിവസം നടക്കും. ബഫർ സോൺ പ്രശനവും, കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടവും, കാർഷിക മേഖലയിലെ ഇതര പ്രശനങ്ങളും യോഗം ചർച്ച ചെയ്യും. പാലാ രൂപതാ സഹായമെത്രാൻ അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ പ്രസിഡണ്ട് ഇമ്മാനുവൽ ജോൺ നിധിരി അധ്യക്ഷത വഹിക്കും, 


ഗ്ലോബൽ പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു പറയനിലം മുഖ്യ പ്രഭാഷണവും, ഗ്ലോബൽ ഡയറക്ടർ ഫാദർ ജിയോ കടവി, രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഗ്ലോബൽ ജനറൽസെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, അരുവിത്തറ ഫൊറോന വികാരി റവ ഡോക്ടർ അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, പാലാ രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, അഡ്വക്കേറ്റ് ജോൺസൺ വീട്ടിയാങ്കൽ, ശ്രീ സാജു അലക്സ്, ശ്രീ എം എം ജേക്കബ്,ശ്രീമതി ആൻസമ്മ സാബു, ശ്രീ ബിനു ഡൊമിനിക്, ശ്രീ ജോൺസൺ ചെറുവള്ളിൽ, ശ്രീ ജയ്സൺ കൊട്ടുകാപ്പള്ളി, ഷൈൻ പാറയിൽ, ബെന്നി വെട്ടത്തേൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിക്കും.




Post a Comment

0 Comments