Latest News
Loading...

വാഗമൺ റോഡ് - യു.ഡി.എഫ് പ്രക്ഷോഭം ആരംഭിച്ചു


      തീക്കോയി : ഈരാറ്റുപേട്ട- വാഗമൺ റോഡ് നിർമമാണത്തിലെ അപാകതയിലും അഴിമതിയിലും പ്രതിഷേധിച്ച് യു.ഡി.എഫ് തീക്കോയി മണ്ഡലം കമ്മിറ്റി പ്രക്ഷോഭം ആരംഭിച്ചു. വാഗമൺ റോഡിന്റെ നിർമമാണ പ്രവർത്തനങ്ങൾ വൈകുന്നതിൽ ജനങ്ങളുടെ ദുരിതം കണക്കിലെടുത്താണ് യു.ഡി.എഫ് സമരത്തിന് ഇറങ്ങിയത് . ഒരു മാസം കഴിയുന്നതിന്റെ മുൻപ് തന്നെ പണി പൂർത്തിയാക്കിയ ഭാഗം വീണ്ടും റോഡ് തകർന്നിരുന്നു.ഇതിൽ പ്രതിഷേധിച്ച് തീക്കോയി ടൗണിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. 


കെ പി.സി.സി. നിർവ്വാഹക സമിതിയംഗം അഡ്വ. ടോമി കല്ലാനി സമരം ഉൽഘാടനം ചെയ്തു. എല്ലാം ശരിയാകും എന്നും പറഞ്ഞ് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ വാഗമൺ റോഡ് ഇപ്പോൾ ശരിയാക്കി ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് ടോമി കല്ലാനി പറഞ്ഞു.റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ ജനകീയ സമര പരിപാടികളുമായി യു.ഡി.എഫ്. മുന്നോട്ടു പോകുമെന്ന് കല്ലാനി പ്രഖ്യാപിച്ചു.ധർണ സമരത്തിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോമോൻ ഐക്കര,കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് മജു പുളിക്കൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഡ്വക്കേറ്റ് മുഹമ്മദ് ഇല്യാസ്,പഞ്ചായത്ത് പ്രസിഡൻറ് കെസി ജെയിംസ്,..




എം ഐ ബേബി മുത്തനാട്ട്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഓമന ഗോപാലൻ, അഡ്വക്കേറ്റ് വി ജെ ജോസ്, വ്യാപാരി വ്യവസായി ഏകോപന സമിതി തീക്കോയ് യൂണിറ്റ് പ്രസിഡൻറ് ശ്രീ എ ജെ ജോർജ് അറമത്ത്,ബേബി പുതനപ്രകുന്നേൽ,പയസ് കവളംമാക്കൽ,ഹരി മണ്ണുമഠം,വിമൽ വഴിക്കടവ് എന്നിവർ പ്രസംഗിച്ചു.
         ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിറിൽ റോയ് താഴത്തുപറമ്പിൽ, അപ്പച്ചൻ അങ്ങാടിക്കൽ,മാളു ബി മുരുകൻ,കവിത രാജു,മോഹനൻ കുട്ടപ്പൻ,മാജി തോമസ്,ജയറാണി തോമസുകുട്ടി, ജോയി പൊട്ടനാനിയിൽ,ടി ഡി ജോർജ് തയ്യിൽ,ടി എസ് റെജി,മാത്യു സെബാസ്റ്റിൻ, സോമി പോർക്കാട്ടിൽ ,എം എ ജോസഫ് ,പി എസ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments