Latest News
Loading...

തിടനാട് പട്ടാപ്പകൽ മോഷണം

തിടനാട് പട്ടാപ്പകൽ മോഷണം. തിടനാട് റെയിൽ കാണാൻ പാറ എട്ടാംമൈൽ ഓലിക്കൽ  മോഹനന്റെ വീട്ടിലാണ്  ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മോഷണം നടന്നത്. 10,000 രൂപയും ഒന്നര പവൻ സ്വർണവും നിലവിളക്കും അപഹരിക്കപ്പെട്ടു. 

സ്കൂൾ വിട്ട് എത്തിയ മോഹൻറെ കുട്ടികളാണ് വീടിൻറെ വാതിൽ ചാരി ഇട്ട നിലയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും സാധനങ്ങളും മോഷണം പോയതായി വ്യക്തമായത്. മോഹനും ഭാര്യയും ജോലിക്ക് പോകുന്നതിനാൽ സ്കൂളിൽ പോയ കുട്ടികൾ , വാതിൽ പൂട്ടി താക്കോൽ വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. വീടിൻറെ മാതൃക തകരാർ സംഭവിച്ചിട്ടില്ല . അതിനാൽ താക്കോൽ ഉപയോഗിച്ച് മോഷ്ടാവ് അകത്തുകടന്നതായാണ് നിഗമനം.

തിടനാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തി. ഡോഗ് സ്ക്വാഡിലെ നായ അൽപ ദൂരം ഓടി നിന്നു . ചുറ്റുപാടും വീടുകൾ ഉള്ള പ്രദേശത്ത്, ചരിത്രത്തെ കുറിച്ച് അറിവുകൾ അയാളാണ് മോഷണം നടത്തിയത് എന്നാണ് കരുതപ്പെടുന്നത്.




Post a Comment

0 Comments