Latest News
Loading...

എസ്.പി.സി. 'വൃക്ഷനടത്തം' സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിം ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 'വൃക്ഷനടത്തം' സംഘടിപ്പിച്ചു. വിവിധങ്ങളായ വൃക്ഷങ്ങളെയും ചെടികളെയും പരിചയപ്പെടുന്നതിനും, പ്രകൃതിയെ അനുഭവിച്ചറിയുന്നതിനും വേണ്ടി പൂഞ്ഞാര്‍ പാതാമ്പുഴയിലെ 'വനസ്ഥലി'യെന്ന മനുഷ്യ നിര്‍മ്മിത വനത്തിലൂടെയാണ് വൃക്ഷനടത്തം സംഘടിപ്പിച്ചത്.


ദേവസ്യ സെബാസ്റ്റിന്‍ എന്ന പ്രകൃതിസ്നേഹിയായ വ്യക്തിയായിരുന്നു ഈ വനം നിര്‍മ്മിച്ചത്.
പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി ഇമ്മാനുവല്‍ 'വൃക്ഷനടത്തം' ഉദ്ഘാടനം നിര്‍വ്വഹിച്ചു. 


വ്യത്യസ്തങ്ങളായ നിരവധി വൃക്ഷങ്ങളും വിത്തുകളും കേഡറ്റുകള്‍ പരിചയപ്പെട്ടു. എസ്‌.പി.സി. കേഡറ്റുകള്‍ക്കായി സംഘടിപ്പിച്ച യാത്ര പരിസ്ഥിതിയെ സംരക്ഷിക്കുകയും വൃക്ഷത്തെകള്‍ നട്ടുവളര്‍ത്തേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിയുന്നതായിരുന്നു.
സി.പി.ഒ. പി.എസ്‌. റമീസ്, അധ്യാപകരായ അന്‍സാര്‍ അലി, പാര്‍വ്വതി, ഫൗസി,ഖദീജ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments