Latest News
Loading...

സ്‌നേഹദീപം മാതൃകാ ഭവന പദ്ധതി - ജില്ലാ കളക്ടര്‍

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം പദ്ധതി ഒരു മാതൃകാ ഭവനപദ്ധതിയാണെന്ന് ജില്ലാകളക്ടര്‍ പി.കെ. ജയശ്രീ പറഞ്ഞു. സമൂഹത്തിലെ ഏറ്റവും അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ സ്വന്തമായി വാസയോഗ്യമായ വീട് നടപ്പിലാക്കുന്നത് അനുകരണീയമായ പ്രവര്‍ത്തിയാണ്. ചുരുങ്ങിയ ചിലവില്‍ മനോഹരമായ വീടുകള്‍ നിര്‍മ്മിക്കാം എന്നുള്ളതിന്റെ തെളിവാണ് സ്‌നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള വീടുകള്‍. 

ഒരു ഗ്രാമത്തിലുള്ളവര്‍ ഒന്നിച്ചാല്‍ ഒത്തിരി നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും എന്നത് സ്‌നേഹ ദീപം ഭവനപദ്ധതിയിലൂടെ ബോദ്ധ്യപ്പെടുകയാണ്. സ്‌നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള 5-ാം സ്‌നേഹവീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍. യോഗത്തില്‍ അരുണാപുരം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി സ്വാമി വീതസംഗാനന്ദ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. 



ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി മറ്റത്തില്‍, ആനീസ് കുര്യന്‍, മെര്‍ലിന്‍ ജെയിംസ്, മാത്തുക്കുട്ടി ആന്റണി കൈമരപ്ലാക്കല്‍, സ്‌നേഹ ദീപം സൊസൈറ്റി ഭാരവാഹികളായ ജഗന്നിവാസ് പിടിയ്ക്കാപ്പറമ്പില്‍, ജോസ് തോണക്കരപ്പാറയില്‍, ജെയിംസ് കോയിപ്ര, സജി തകിടിപ്പുറം, ഷാജി ഗണപതിപ്ലാക്കല്‍, സിബി പുറ്റനാനിയ്ക്കല്‍, കെ.എസ്. സജി വെള്ളാപ്പള്ളില്‍, സുനില്‍ മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. 

Post a Comment

0 Comments