എസ് എം വൈ എം പാലാ രൂപതയുടെ അർദ്ധവാർഷിക സെനറ്റ് കുറവിലങ്ങാട് ഫൊറോനയുടെയും യൂണിറ്റിന്റെയും അതിഥേയത്തിൽ മുത്തിയമ്മയുടെ സവിധത്തിൽ വെച്ച് നടത്തപെട്ടു. എസ് എം വൈ എം പാലാ രൂപതയുടെ പ്രസിഡന്റ് ശ്രീ. ജോസഫ് കിണറ്റുകര അധ്യക്ഷത വഹിച്ച പ്രസ്തുത മീറ്റിംഗിൽ പാലാ രൂപതയുടെ വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
എസ് എം വൈ എം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ഫൊറോനാ ഡയറക്ടർ ജോസ് കുഴിഞ്ഞാലിൽ, എ.കെ.സി.സി യുടെ പാലാ രൂപത പ്രസിഡന്റ് ശ്രീ. എമ്മാനുവേൽ നിധീരി, എസ് എം വൈ എം സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് അമല റെയ്ച്ചൽ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രൂപതയിലെ 17 ഫൊറോനകളും അവരുടെ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും എസ് എം വൈ എം പാലാ രൂപത ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക് രൂപതയുടെ കഴിഞ്ഞ ആറു മാസക്കാലത്തെ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു.
രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ്. എം. എസ്, പ്രസിഡന്റ് ജോസഫ് കിണറ്റുകര, വൈസ് പ്രസിഡന്റ് റിന്റു റെജി, ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക്, ഡെപ്യൂട്ടി പ്രസിഡന്റ് എഡ്വിൻ ജോസി, സെക്രട്ടറി ടോണി കവിയിൽ, ജോയിൻ സെക്രട്ടറി നവ്യ ജോൺ, ട്രഷറർ മെറിൻ തോമസ്, കൗൺസിലർമാരായ ലിയ തെരെസ് ബിജു, ലിയോൺസ് സൈ ,ഫൊറോന ഫൊറോന പ്രസിഡൻ്റ് സച്ചിൻ, യൂണിറ്റ് പ്രസിഡൻ്റ് സോണി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


0 Comments