Latest News
Loading...

7500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

അഞ്ചുതെങ്ങ് മാര്‍ക്കറ്റില്‍ നിന്ന് 7500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മീനില്‍ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.  ചൂര,നെത്തോലി വാള, തുടങ്ങി 25 കിലോ വീതമുള്ള മുന്നൂറോളം പെട്ടികൾ ആണ് പിടിച്ചെടുത്തത്.

മൂന്ന് വാഹനങ്ങളിൽ നിറച്ചിരുന്ന പെട്ടികൾ ആണ് പിടികൂടിയത്. ഗോവ,തമിഴ്നാട്, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്ന് എത്തിയതാണ് ഈ മത്സ്യമെന്ന് കരുതുന്നു.വലിയ കണ്ടെയ്നർ വാഹനങ്ങളിൽ എത്തുന്ന ഈ മത്സ്യം അവിടെവെച്ച് തന്നെ വിറ്റഴിക്കുക ആണ് പതിവ്. 


ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചു. പിടികൂടിയ മത്സ്യം അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസിന് എതിർവശത്ത് കുഴിച്ചു മൂടി.മത്സ്യം ഇവിടെ എത്തിച്ച സ്വകാര്യ മത്സ്യ കമ്പനിക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി.

Post a Comment

0 Comments