Latest News
Loading...

മുറ്റത്തെ തൈമരം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

പൂഞ്ഞാർ :മുറ്റത്തെ തൈ മരം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ മെമ്പര്‍ രമ മോഹന്റെ നേതൃത്വത്തിൽ കുട്ടികൾക്കിടയിൽ പ്രകൃതിയോടുള്ള സ്നേഹം വർധിപ്പിക്കുന്ന വഴി പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയാണ് മുറ്റത്തെ തൈ മരം പദ്ധതി..  പൂഞ്ഞാർ ബ്ലോക്ക് ഡിവിഷന്റെ കീഴിലേ 9 അംഗൻവാടികളിലായി 128 കുട്ടികള്‍കിടിയിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കിയത്.

പദ്ധതിയുടെ രണ്ടാം ഘട്ടം  പനച്ചികപ്പാറ വിദ്യാകേന്ദ്രത്തിൽ വെച്ച് രാജ്യസഭാ അംഗം ജോസ് കെ മാണി ഉദ്‌ഘാടനം ചെയ്തു.ചടങ്ങിൽ  ഏറ്റവും നന്നായി വൃക്ഷ തൈയെ പരിപാലിച്ച് വളർച്ചാ ഡയറിയിൽ രേഖപ്പെടുത്തിയ 13 കുട്ടികൾക്ക് സമ്മനദാനവും പുതിയതായി അംഗൻവാടികളിൽ ചേർന്ന 103 കുട്ടികൾക്  ഭലവൃക്ഷ തൈക്കൊപ്പം മണ്ണ് സംരക്ഷണത്തിന്റെ ഭാഗമായി മുളം തൈയും പഠനോപകരണങ്ങളും വിതരണം ചെയ്തു. യോഗത്തിന് പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീതാ നോബിൾ അധ്യക്ഷയായി. 

സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി കെപി മധുകുമാർ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ രമ മോഹൻ, അഡ്വ.അക്ഷയ് ഹരി, മിനി സാവിയോ, അജിത്ത് കുമാർ, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമേഷ് ബി വെട്ടിമറ്റം, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തോമസ് ജോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ നായർ, വികസനം കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ സുശീല മോഹൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ ലിസ്സമ്മ സണ്ണി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു അജി, എം ആർ രഞ്ജിത്ത്, വി ആർ വിഷ്ണുരാജ്, അനു ഹരി, ഷെൽമി റെനി, ഷാന്റി ജോസ്, സിഡിപിഓ ജാസ്മിൻ, ഐസിഡിഎസ് സൂപ്പർവൈസർ ജ്യോതി,അംഗനവാടി ടീച്ചർ അനിത ബാബു, ഹരിത കേരള മിഷൻ കോർഡിനേറ്റർ അൻഷാദ് എന്നിവർ പങ്കെടുത്തു





Post a Comment

0 Comments