Latest News
Loading...

പി എൻ പണിക്കർ അനുസ്മരണവും വായനാ വാരാചരണവും

 ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ചരമദിനം നാം വായനാദിനമായി ആചരിക്കുന്നു. വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന ആശയം ഉൾക്കൊണ്ട്  അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽപി സ്കൂളിൽ 2022 ജൂൺ 19 മുതൽ ജൂൺ 25 വരെ വായനാവാരമായി ആചരിക്കുന്നു. പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുണ്ടക്കൽ അധ്യക്ഷത വഹിക്കുന്നതും തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. വിജി ജോർജ് ഉദ്ഘാടനം നിർവഹിക്കുന്നതും ഒന്നാം വാർഡ്  മെമ്പർ ശ്രീമതി പ്രിയ ഷിജു, സ്കൂൾ ഹെഡ്മിസ്ട്രസ്  സിസ്റ്റർ മേരി സെബാസ്റ്റ്യൻ എന്നിവർ  ആശംസ അർപ്പിക്കുന്നതും ആണ് .


 വായന വാരത്തോടനുബന്ധിച്ച് അക്ഷര വൃക്ഷം, പോസ്റ്റർ നിർമ്മാണം, പുസ്തകപ്രദർശനം, ക്വിസ്, റാലി, ഒരു പുസ്തകം എന്റെ സ്കൂൾ ലൈബ്രറിയിലേയ്ക്ക്,വായനയുടെ മഹത്വം വിളിച്ചോതുന്ന സന്ദേശം  തുടങ്ങിയ  മത്സരങ്ങൾ  വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ഉണ്ടായിരിക്കുന്നതാണ്. 

പുസ്തകങ്ങളെ നെഞ്ചോട്‌ ചേർത്ത് വയ്ക്കാനും അധ്യാപകരുയും രക്ഷിതാക്കളുടെയും സഹായത്തോടെ നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്തു വായന ഒരു ശീലമാക്കാനും പുതുതലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാ ണ് സ്കൂളിൽ വായനവാരാചരണം സംഘടി പ്പിച്ചിരിക്കുന്നത്.




Post a Comment

0 Comments