Latest News
Loading...

നാലമ്പല ദര്‍ശനത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

രാമപുരം: അടുത്ത മാസം 17 മുതല്‍ ആരംഭിക്കുന്ന നാലമ്പല ദര്‍ശനത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മാണി സി. കാപ്പന്‍ എം.എല്‍.എ. വിളിച്ച് ചേര്‍ത്ത അവലോകന യോഗത്തില്‍ തീരുമാനിച്ചു. വളക്കാട്ടുകുന്ന് ഭാഗത്ത് പി.ഡബ്ലൂ.ഡി. റോഡില്‍ ട്രിപ്പില്‍ ഹമ്പും, ഭാരവാഹന ഗതാഗത നിരോധനം ഏര്‍പ്പെടുത്തണമെന്നും, റോഡുകളുടെ അറ്റകുറ്റ പണികള്‍  തീര്‍ത്ഥാടന കാലം ആരംഭിക്കുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നും ആവശ്യമായ ദിശാ ബോര്‍ഡുകളും സ്ഥാപിക്കുവാനും എം.എല്‍.എ. നിര്‍ദ്ദേശം നല്കി.



നാലമ്പല റോഡുകളുടെ ഇരുവശവും വൃത്തിയാക്കി തടികളും കല്ലുകളുമെല്ലാം നീക്കി വാഹന ഗതാഗതം സുഗമമാക്കുന്നതിന് സൗകര്യമൊരുക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ക്കും, വഴി വിളക്കുകള്‍ എല്ലാം കേടുപാടുകള്‍ തീര്‍ത്ത് തെളിക്കുന്നതിനും, കര്‍ക്കിടമാസത്തില്‍ വൈദ്യുതി തടസം കൂടാതെ ലഭിക്കുന്നതിന് ക്രമീകരണങ്ങള്‍ ഒരുക്കുവാന്‍ കെ.എസ്.ഇ.ബി. യ്ക്കും നിര്‍ദ്ദേശം നല്‍കി. ആവശ്യമായ പോലീസ് സേനയുടെയും, ഫയര്‍ഫോഴ്‌സിന്റെയും സേവനം ഉറപ്പുവരുത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ കൂടുതല്‍ ശ്രദ്ധ ഉണ്ടാകണമെന്നും നാല് ക്ഷേത്രങ്ങളിലും മെഡിക്കല്‍ ടീമിന്റെ സേവനം ഉറപ്പു വരുത്തണമെന്നും നിര്‍ദേശിച്ചു.




ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ലിസമ്മ മത്തച്ചന്‍, കെ.കെ. ശാന്താറാം, സൗമ്യ സേവ്യര്‍, മനോജ് സി. ജോര്‍ജ്, കവിത മനോജ്, സുശീല മനോജ്, ആന്റണി മാത്യു, ജയ്‌മോന്‍ മുടയാരത്ത്, വിജയകുമാര്‍ റ്റി.ആര്‍., ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ എസ്.കെ. ബിജുമോന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് പി.ആര്‍., ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോയി ജോസഫ്, രാമപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, പി.ഡബ്ലൂ.ഡി. ഓവര്‍സിയര്‍ അഭിലാഷ്, വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസര്‍ ശോഭ കെ.ആര്‍., രാമപുരം വില്ലേജ് ഓഫീസര്‍ നിഷാമോള്‍ ജോസ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ പി.എസ്., ജനമൈത്രി പോലീസ് പ്രശാന്ത് കുമാര്‍, നാലമ്പലം ഭാരവാഹികളായ രവീന്ദ്രന്‍ നായര്‍ എ.എസ്., റ്റി.കെ. രവീന്ദ്രന്‍, മനോജ് കുമാര്‍, ജയകൃഷ്ണന്‍ കെ.ആര്‍., പി.സി. ശ്രീകുമാര്‍, തങ്കപ്പന്‍ വി.എസ്., പി.പി. നിര്‍മ്മലന്‍, പ്രദീപ് നമ്പൂതിരി, കെ.ആര്‍. നാരായണന്‍ നമ്പൂതിരി, പി.ആര്‍. രാമന്‍ മ്പൂതിരി, വി. സോമനാഥന്‍ നായര്‍ അക്ഷയ, വിശ്വന്‍ രാമപുരം, എം.പി. കൃഷ്ണന്‍ നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് ചര്‍ച്ച നടത്തി.



Post a Comment

0 Comments