Latest News
Loading...

എൽഡിവൈഎഫ്‌ നൈറ്റ്‌ മാർച്ച്‌

സൈനിക തൊഴിൽ കരാർവത്‌ക്കരിച്ച്‌ രാജ്യസുരക്ഷയ്‌ക്ക്‌ ഭീഷണി സൃഷ്ടിക്കുന്ന കേന്ദ്ര സർകാരിന്റെ അഗ്നിപഥ്‌ പദ്ധതി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതു യുവജന സംഘടനകളുടെ (എൽഡിവൈഎഫ്‌) സംയുക്ത നേതൃത്വത്തിൽ പാലായിൽ നൈറ്റ്‌ മാർച്ചും പ്രതിഷേധ യോഗവും നടത്തി.  


കത്തിച്ച തീപ്പന്തങ്ങളുമായി യുവജനങ്ങൾ അണിനിരന്ന മാർച്ച്‌ കൊട്ടാരമറ്റം ജംങ്‌ഷനിലനിന്ന്‌ ആരംഭിച്ച്‌ ളാലം പാലം ജംങ്‌ഷനിൽ സമാപിച്ചു. തുടർന്ന്‌ ചേർന്ന പ്രതിഷേധ യോഗം യൂത്ത്‌ഫ്രണ്ട്‌ എം ജില്ലാ പ്രസിഡന്റ്‌ എൽബി അഗസ്‌റ്റിൻ ഉദ്‌ഘാടനം ചെയ്‌തു. എഐവൈഎഫ്‌ മണ്ഡലം സെക്രട്ടറി എൻ എസ്‌ സന്തോഷ്‌കുമാർ അധ്യക്ഷനായി.



ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം അർച്ചനാ സദാശിവൻ, ബ്ലോക്ക്‌ സെക്രട്ടറി എൻ ആർ വിഷ്‌ണു, ജോമോൻ ജോണി, ചാർളി ഐസക്‌, മനു ആന്റണി, അജിത്ത്‌ പെമ്പിളക്കുന്നേൽ, തോമസുകുട്ടി വരിയ്‌ക്കയിൽ, ജിമ്മിച്ചൻ ഈറ്റത്തോട്ട്‌, സുനിൽ പയ്യപ്പള്ളി, കെ എസ്‌ അജിത്ത്‌ എന്നിവർ സംസാരിച്ചു. 



Post a Comment

0 Comments