Latest News
Loading...

തലപ്പലം ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ വാർഷികം


തലപ്പലം: കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്  നിർണ്ണായക പങ്കു വഹിക്കാൻ കുടുംബശ്രീയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. തലപ്പലം ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച തലപ്പലം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. സ്ത്രീകളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കാനായത് കുടുംബശ്രീയുടെ നേട്ടമാണ്.


ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ചു. അഭിലാഷ് ദിവാകർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ, അരുൺ പ്രഭാകർ, എസ് ഐ വിഷ്ണു വി വി, കല്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ഷോൺ ജോർജ്, ലൗജിൻ സണ്ണി, ശ്രീജ കെ എസ്, ബിന്ദു സെബാസ്റ്റ്യൻ, ജോഷി ജോഷ്വാ, കൊച്ചുറാണി ജെയ്സൺ, എൽസി ജോസഫ്, ബിജു കെ കെ, മേഴ്‌സി മാത്യു, ശ്രീകല ആർ, ജെറ്റോ ജോസ്, സ്റ്റെല്ലാ ജോയി, കെ ജെ സെബാസ്റ്റ്യൻ, സതീഷ് കെ ബി, ജോമി ബെന്നി, ആനന്ദ് ജോസഫ്, ചിത്ര സജി, സുരേഷ് പി കെ, സിബിൻ പി ബി തുടങ്ങിയവർ പ്രസംഗിച്ചു. 



ആഘോഷത്തോടനുബന്ധിച്ച ഫുഡ് ഫെസ്റ്റും കലാപരിപാടികളും സംഘടിപ്പിച്ചു. സമ്മേളനത്തിനു മുന്നോടിയായി പനക്കപ്പാലത്തുനിന്നും സമ്മേളന നഗരിയിലേക്ക് റാലിയും നടത്തി.




Post a Comment

0 Comments