Latest News
Loading...

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ കൗമാര പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു

ഉഴവൂർ ഗ്രാമപാഞ്ചായത്തിൽ വനിതാ ശിശു ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കൗമാര പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനത്തിന്റെ ഉദ്ഘാടനം  പഞ്ചായത്ത് ഹാളിൽ  കടുത്തുരുത്തി എം എൽ എ ശ്രീ മോൻസ് ജോസഫ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ആദ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബൈജു ജോൺ പുതിയടത്തുചാലിൽ മുഖ്യപ്രഭാഷണം നടത്തി.ജില്ല പഞ്ചായത്ത് മെമ്പർ പി എം മാത്യു, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഡോ സിന്ധുമോൾ ജേക്കബ്, മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എലിയാമ്മ കുരുവിള, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ചു പി ബെന്നി, ഡി സി പി ഒ മല്ലിക കെ എസ്,സ്ഥിരസമിതി അംഗങ്ങളായ ന്യൂജന്റ് ജോസഫ്, തങ്കച്ചൻ കെ എം,മെമ്പർമാരായ സിറിയക് കല്ലട, സുരേഷ് വി ടി, ബിനു ജോസ് , മേരി സജി, ബിൻസി അനിൽ, റിനി വിൽ‌സൺ,സി ഡി പി ഒ ടിൻസി രാമചന്ദ്രൻ, സെക്രട്ടറി സുനിൽ എസ്, ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീവിധ്യ എന്നിവർ സംസാരിച്ചു.


ആദ്യ ഘട്ടത്തിൽ 30 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. കുട്ടികളെ സ്വയംപര്യാപ്തരാക്കുന്നതിനും, അവരിൽ ആത്മവിശ്വാസം നിറക്കുന്നതിനും, ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനും പദ്ധതി ഉപയോഗപ്രദമാകും എന്നും പദ്ധതി നേടിയെടുത്ത ഉഴവൂർ പഞ്ചായത്തിനെ അഭിനന്ദിക്കുന്നു എന്നും എം എൽ എ അറിയിച്ചു.വലവൂർ സ്വദേശിയായ ജോജോ മാസ്റ്റർ ആണ് ക്ലാസുകൾ നയിക്കുന്നത്. 


80 ക്ലാസുകൾ ആണ് ഉൾപെടുത്തിയിരിക്കുന്നത്.കുട്ടികൾക്ക് മുട്ട, പാൽ യൂണിഫോം ഉൾപ്പെടെ എല്ലാം സൗജന്യമായി ആണ് നൽകുന്നത്. ശനി ബുധൻ ദിവസങ്ങളിൽ പഞ്ചായത്ത് ഹാൾ ൽ ആയിരിക്കും പരിശീലനം സംഘടിപ്പിക്കുന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ്‌ പി സ്റ്റീഫൻ അറിയിച്ചു.

Post a Comment

0 Comments