Latest News
Loading...

ആരോഗ്യരംഗത്തെ മികവ് കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിച്ചു: മാണി സി കാപ്പൻ

ഇടമറുക്: ആരോഗ്യരംഗത്തെ മികവ്  കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രം ഐസലേഷൻ വാർഡിൻ്റെ നിർമ്മാണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.



ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഓമന ഗോപാലൻ അധ്യക്ഷത വഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തോമസ് സി വടക്കേൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യൻ നെല്ലിവേലി, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ ഷോൺ ജോർജ്, അജിത്ത്കുമാർ ബി, ജെറ്റോ ജോസ്, മറിയാമ്മ ഫെർണാണ്ടസ്, അഖില അരുൺദേവ്, ഡോ സരള എ സി, സക്കീർ ഹുസൈൻ ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.




Post a Comment

0 Comments