Latest News
Loading...

മൂന്നിലവിൽ ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു


 ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ വെങ്ങാട്ട് തോട്ടിൽ നിർമ്മാണം പൂർത്തീകരിച്ച ചെക്ക് ഡാമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്    നിർവഹിച്ചു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോളി ടോമി,അജിത്ത് ജോർജ്, ഇത്തമ്മ മാത്യു, ജിൻസി ഡാനിയേൽ, ജെയിംസ് മാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

 
ചെക്ക് ഡാം യാഥാർത്ഥ്യമായതോടെ പ്രദേശത്തെ രണ്ട് കുടിവെള്ള പദ്ധതികൾക്കും വേനൽക്കാലത്തും ജലലഭ്യത ഉറപ്പു വരുത്തുവാൻ സാധിക്കും. പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്.


Post a Comment

0 Comments