Latest News
Loading...

ചികിത്സാ സഹായം ശേഖരിച്ച് ആര്‍ഭാട ജീവിതം. പിടികിട്ടാപ്പുള്ളി അടക്കം പിടിയില്‍

ആര്‍ സി സി യില്‍ ചികിത്സയിലുള്ള ഒരു വയസ്സുകാരിയുടെ പേരില്‍ വ്യാജ ചാരിറ്റി സംഘടനയുടെ മറവില്‍ പിരിവ്. പിടികിട്ടാപ്പുള്ളി അടക്കം മൂന്നുപേരടങ്ങിയ തട്ടിപ്പ് സംഘം പാലായില്‍ പിടിയിലായി. ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം പന്മന സ്വദേശിനിയായ 1 വയസ്സുകാരിയുടെ പേരിലായിരുന്നു പിരിവ്.  മജ്ജ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കായി കുട്ടിയുടെ ചിത്രത്തോടു കൂടിയ ഫ്‌ലക്‌സ് അടിച്ച് നാട്ടുകാരില്‍ നിന്നും പണം പിരിച്ച് എടുത്ത ശേഷം കുട്ടിക്ക് നല്‍കാതെ ധൂര്‍ത്തടിച്ച് ആര്‍ഭാട ജീവിതം നയിച്ചുവരികയായിരുന്നു സംഘം.

മലപ്പുറം ചെമ്മന്‍കടവ് കണ്ണത്തുംപാറ വീട്ടില്‍ സഫീര്‍ (38) കോട്ടയം ഒളശ്ശ റാം മതേയില്‍ വീട്ടില്‍ ലെനില്‍ (28), ചെങ്ങളം കടയ്ക്കല്‍ വീട്ടില്‍ ജോമോന്‍ (28 ) വയസ്സ് എന്നിവരെയാണ് ഇന്നലെ വൈകി ആറരയോടെ പാലാ പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തുനിന്നും പിടികൂടിയത്. വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരോടും കുട്ടിയുടെ ചികിത്സാ സഹായത്തിനായി പണം പിരിക്കുന്നത് കണ്ടു ഫ്‌ളക്‌സില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍, കൊല്ലം ചവറ സ്വദേശിയായ ചന്ദ്രപ്രസാദ് തന്റെ മകളുടെ ചികിത്സയ്ക്കായി പണം പിരിക്കുന്നതിന് ആരെയും നിയോഗിച്ചിട്ടില്ല എന്ന് അറിയിക്കുകയായിരുന്നു. 



പാല എസ്എച്ചഒ തോംസണ്‍ കെ.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ഷാജി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്താണ് തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവന്നത് . ഇങ്ങനെ പിരിച്ചെടുക്കുന്ന തുക വീതിച്ചെടുത്തു ആര്‍ഭാജീവിതത്തിനായാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത് എന്നു സമ്മതിച്ചു. സഫീറിന് മലപ്പുറം കോടതി കൂടാതെ പാലക്കാട് ചിറ്റൂരില്‍ ഗഞ്ചാവ് കേസ്സിലും മലപ്പുറം മഞ്ചേരി സെഷന്‍സ് കോടതില്‍ അബ്കാരി കേസ്സിനും പിടികിട്ടാപുള്ളിയായി പ്രഖാപിച്ച് വാറണ്ട് നിലവിലുണ്ട് . SI ഷാജി സെബാസ്റ്റ്യന്‍, ASI ബിജു കെ തോമസ്, CPO മാരായ രഞ്ജിത് . C , ജോഷി മാത്യു, ശ്രീജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പുസംഘത്തെ പിടികൂടിയത്.




Post a Comment

0 Comments