Latest News
Loading...

കരിയർ ഗൈഡൻസ് സെമിനാർ നടത്തി.

ഈരാറ്റുപേട്ട: മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആന്റ് അസോള സെന്റ് കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. പത്താം ക്ലാസ്സ് പാസ്സായ മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. 

പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം നിർവ്വഹിച്ചു. മാനേജർ എം.കെ ഫരീദ് അദ്ധ്യക്ഷത വഹിച്ചു. പ്രിജു. പി ആർ സെമിനാർ നയിച്ചു. എം.എഫ് അബ്ദുൽ ഖാദർ, ഫൗസിയാ ബീവി, താഹിറ . പി പി , മിനി ദാസ് എന്നിവർ സംസാരിച്ചു.




Post a Comment

0 Comments