Latest News
Loading...

കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. ബൈക്ക് കത്തിനശിച്ചു


ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിൽ ചെമ്മലമറ്റത്ത് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് ബൈക്കിന് തീപിടിച്ചു. ബൈക്ക് പൂർണമായും കത്തിനശിച്ചു. ചേറ്റുതോട്‌ സ്വാദേശി അച്ചു മാത്യു, ഈരാറ്റുപേട്ട സ്വദേശി മാഹിൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

രാത്രി എട്ടേകാൽ ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റി. തിടനാട് പോലീസ് സ്ഥലത്തെത്തി. ഈരാറ്റുപേട്ട ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.


ചെമ്മലമറ്റത്ത് പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ തിരുനാൾ നടക്കുന്നതിനാൽ വലിയ തിരക്കാണ് റോഡിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് റോഡിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. 



Post a Comment

0 Comments