Latest News
Loading...

ആർട്സ് ഡേ ഉദ്ഘാടനവും സൗജന്യ ലാപ്ടോപ് വിതരണവും

പൂഞ്ഞാർ : ഐ.എച്ച്.ആർ.ഡിയുടെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ആർട്സ് ഡേ - "എസ്പെരൻസാ-22"-ൻറെ ഉദ്ഘാടനവും സൗജന്യ ലാപ്ടോപ് വിതരണവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. 


കേരള ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ബ്രിഡ്‌ജിങ്‌ ദി ഡിജിറ്റൽ ഡിവൈഡ് പദ്ധതിപ്രകാരം ലഭിച്ച സൗജന്യ ലാപ്‌ടോപ്പുകളാണ് എംഎൽഎ വിതരണം ചെയ്തത്.  

ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ .ജോബിമോൾ ജേക്കബ് അദ്ധ്യക്ഷനായി. 


ഇലക്ട്രോണിക്സ് വിഭാഗം തലവൻ ഷൈൻ പി ജെയിംസ്, ഇലക്ട്രിക്കൽ വിഭാഗം തലവൻ ജോഷി ജോസഫ്, , കമ്പ്യൂട്ടർ സയൻസ് വിഭാഗം തലവൻ രാജേഷ് കെ.ആർ, അസിസ്റ്റന്റ് പ്രൊഫസർ ജോൺസൻ എബ്രഹാം മുണ്ടക്കൽ, കോളേജ് ചെയർമാൻ നന്ദു കെ.എസ്, ആർട്സ് ക്ലബ് സെക്രട്ടറി എബ്രഹാം ഷാജി, ജോയിന്റ് സെക്രട്ടറി ആദിത്യൻ അനിൽകുമാർ,എന്നിവർ സംസാരിച്ചു.


Post a Comment

0 Comments