Latest News
Loading...

അൽ മനാർ പബ്ലിക് സ്കൂളിലെ പ്രവേശനോത്സവത്തിൽ രാജ് കലേഷ്

വിദ്യാരംഭം കുറിച്ച് അൽമനാർ പബ്ലിക് സ്കൂളിലെ പ്രവേശനോത്സവത്തിൽ ഫിലിം ആർട്ടിസ് സ്റ്റും മികച്ച അവതാരകനുമായ
രാജ് കലേഷ് (കല്ലു ) വിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായി ആടിയും പാടിയും കഥ പറഞ്ഞും മാജിക് അവതരിപ്പിച്ചും നവാഗതരെ സ്വീകരിച്ചു.

ആഗ്രഹമുണ്ടങ്കിൽ എന്തും കീഴടക്കാമെന്നും ഉത്തമ പൗരൻമാരായി വളർന്ന് വരണമെന്നും കല്ലു വിദ്യാർത്ഥികളോട് പറഞ്ഞു.
ഐ ജി റ്റി ട്രസ്റ്റ് ചെയർമാൻ കെ പി ബഷീർ അധ്യക്ഷത വഹിച്ചു .
 സ്കൂളിലെ ആദ്യ ബാച്ചിലെ ടോപ്പറും അഗ്രിക്കൾച്ചർ ഓഫീസറുമായ നസിയ അൻസിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.പ്രിൻസിപ്പൽ മിനി അജയ് പ്രവേശനോത്സവ സന്ദേശം നൽകി.


ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് എ എം അബ്ദുസമദ് മുഖ്യപ്രഭാഷണം നടത്തി. 
പിറ്റി എ പ്രസിഡന്റ് അൻവർ അലിയാർ പർവ്വിൻ പർദ്ധ മാനേജിങ് ഡയറക്ടർ പിഎം അഫ്സൽ , പി എം ആനീഷ് എം എസ് ഇജാസ് എ എം ജലീൽ
കൗൺസിലർ എസ് കെ നൗഫൽ എന്നിവർ സംസാരിച്ചു. 
ട്രെസ്റ്റ് സെക്രട്ടറി പികെ ഷാഫി സ്വാഗതവും സ്റ്റാഫ്  
സെക്രട്ടറി ബീന ഷാഫി നന്ദിയും പറഞ്ഞു.

Post a Comment

0 Comments