Latest News
Loading...

കരൂരില്‍ 25-ഓളം കുടുംബങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നു.

കരൂര്‍ പഞ്ചായത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 25 ഓളം പ്രവര്‍ത്തകരും അവരുടെ കുടുബങ്ങളും ഉള്‍പ്പെടെ സിപിഐഎമ്മില്‍ ചേര്‍ന്നു. സിപിഐ, ബിജെപി, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിഎംപി  തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നാണ് പ്രവര്‍ത്തകര്‍ സിപിഎമ്മിലെത്തിയത്. 


യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സജേഷ് ശശി, ഏരിയ സെക്രട്ടറി ടി.ആര്‍ വേണുഗോപാല്‍, തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐഎം പറത്തോട് ബ്രാഞ്ച് സെക്രട്ടറി കെ.സി രാജേഷ് അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി ജിന്‍സ് ദേവസ്യ സ്വാഗതവും, ഏരിയ കമ്മിറ്റി അംഗം റെജിമോന്‍ നന്ദിയും പറഞ്ഞു.





Post a Comment

0 Comments