Latest News
Loading...

പോലീസ് സ്റ്റേഷൻ മാർച്ചും ധർണ്ണയും

 മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ LIFE ഭവന പദ്ധതിയിൽ 68 ലക്ഷം രൂപയുടെ പണാപഹരണം നടത്തിയ VEO യെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് മൂന്നിലവ് UDF മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തട്ടിപ്പിനിരയായ പദ്ധതി ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചു കൊണ്ട് മേലുകാവുമറ്റം പോലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ചും ധർണയും നടന്നു. 
      

പാലാ MLA . മാണി.സി കാപ്പൻ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുപക്ഷ നേതാക്കളുടെ സംരക്ഷണയിൽ തട്ടിപ്പുകാരൻ VEO വാഴുകയാണെന്നും , എത്രയും വേഗം നടപടി എടുത്തില്ലെങ്കിൽ പ്രക്ഷോഭം ജില്ല മുഴുവനും സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്നും MLA പറഞ്ഞു.


UDF ചെയർമാൻ ഷൈൻ പാറയിൽ അദ്ധ്യക്ഷത വഹിച്ചു. UDF നേതാക്കളായ CT രാജൻ, ജോയി സ്കറിയാ ,സജി മഞ്ഞക്കടമ്പിൽ , ജോയിച്ചൻ കുന്നക്കാട്ട് . മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ജോഷി ജോഷ്വാ, സ്ഥിരം സമിതി ചെയർമാർ PLജോസഫ് എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു. മായാ അലക്സ്, കൃഷ്ണൻ ഈറ്റക്കൽ,ഷാന്റി മോൾ സാം,റീനനെ നോൾഡ്, ബിന്ദു സെബാസ്റ്റ്വർ,ലിൻസി മോൾ ജയിംസ് ,സ്റ്റാൻലി മാണി,ബാബു ജോസഫ് , ബെന്നി, റോബിൻ ഐസക്,റോജി, ടോമിച്ചൻ , തങ്കച്ചൻ , ജോർജ് vs. എന്നിവർ മാർച്ചിനു നേതൃത്വം വഹിച്ചു.

Post a Comment

0 Comments