Latest News
Loading...

കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചൊവ്വാഴ്ച


തലനാട്: കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തപ്പെട്ട തലനാട് ഗവ. ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ചൊവ്വാഴ്ച പത്തിന് ഓൺലൈനായി നിർവഹിക്കും. മാണി സി. കാപ്പൻ എംഎൽഎ. അധ്യക്ഷനാകും . എം.പി.മാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധാകരൻ എന്നിവർ സംസാരിക്കും.

ഒന്നാം ഇടത് സർക്കാർ അർദ്രം പദ്ധതിയുടെ ഭാഗമായിട്ടാണ് തലനാട് പഞ്ചായത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി മാറ്റിയത്. 2020 സെപ്റ്റംബറിൽ ആരോഗ്യ വകുപ്പ് മന്ത്രിയയിരുന്ന കെ കെ ശൈലജ ടീച്ചറാണ് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 54 ലക്ഷം രൂപ മുതൽ മുടക്കിയാണ് ആശുപത്രിയെ കുടുംബാരോഗ്യകേന്ദ്രമായി മാറ്റിയത്. 


ആധുനിക രീതിയിലുള്ള ലബോറട്ടറി, പ്രതിരോധ കുത്തിവയ്പുകേന്ദ്രം , 6 മണി വരെയുള്ള ഓ.പി , പ്രീ ചെക്കപ്പ് ഏരിയ, വിശ്രമ കേന്ദ്രം, അമ്മക്കും കുട്ടിക്കൾക്കും പ്രത്യേക മുറി, വാക്സിൻ മുറി, ഓപി ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും വർദ്ധിച്ചത്തോടെ രോഗി സൗഹൃദ ആരോഗ്യ കേന്ദ്രമായി ആശുപതി മാറി . ആശുപത്രിയുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെയായും വർധിക്കുന്നതിനൊപ്പം കൂടുതൽ സൗകര്യങ്ങളുള്ള മരുന്നു വിതരണ കേദ്രത്തിന്റെയും, ഡോക്ടർമാരുടെയും സേവനം ലഭ്യമാകുന്നത്തോടെ പ്രദേശ വാസികൾക്ക് അപകടം പോലുള്ള പ്രത്യേക സാഹചര്യത്തിൽ അതിവേഗം ചികിത്സയും ലഭ്യമാകും.

Post a Comment

0 Comments